OVS-Kerala News

‘ജീവന്‍റെ അപ്പം’ സി.ഡി ഡോ. തോമസ് മാർ അത്താനാസിയോസ് പ്രകാശനം ചെയ്തു

കോലഞ്ചേരി : പാങ്കോട്‌ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജെറി ജോൺ മാത്യു അർപ്പിച്ച വി.കുർബാനയെ സംബന്ധിച്ചുള്ള വിഡിയോ സി.ഡി ‘ജീവന്റെ അപ്പം ‘ കണ്ടനാട് ഈസ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു . സെന്റ് ജോൺസ് കൊയറിലെ ഇരുപത്തിയഞ്ചോളം അംഗങ്ങൾ ആലപിച്ച ഗീതങ്ങളാണ് സി.ഡിയെ വ്യത്യസ്തമാക്കുന്നത്. ‘കാതോലിക്കേറ്റ്‌ രത്ന ദീപം’ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ സ്മരണാർദം പുത്തെൻകാവിൽ കത്തീഡ്രൽ സഭയിലെ ഗായക സംഘങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ‘മാസുമൂർ സീസൺ 4’- ലെ വിജയികളാണ് പാങ്കോട്‌ സെന്റ് ജോൺസ് കൊയർ .സി.ഡിയുടെ വിപണി വില 100/- രൂപ. ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം : jeevanteappam@gmail.com