നൂറ് മേനി പദ്ധതിയുടെ വിളവെടുപ്പ് നടത്തി ചെട്ടികുളങ്ങര സെൻറ് ജോൺസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം

മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചറ സെൻറ് ജോൺസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ, ചെട്ടികുളങ്ങര സെൻറ് ജോൺസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചെട്ടികുളങ്ങര ഈരേഴ തെക്ക് ചാലേത്ത് കണ്ടതിൽ പാകിയ എള്ള് കൃഷിയുടെ വിളവെടുപ്പ് നടത്തി. നൂറ് മേനി പദ്ധതിയുടെ ഭാഗമായി തരിശ് നിലങ്ങളെ കൃഷി യോഗ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് എള്ള് കൃഷിയുമായി യുവാക്കൾ മുന്നിട്ട് ഇറങ്ങിയത്. ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യം ചെട്ടികുളങ്ങര യുവജനപ്രസ്ഥാനത്തിലെ യുവാക്കൾ ഏറ്റെടുത്ത് നടത്തി സമൂഹത്തിന് മാതൃക ആവുകയാണ്.

പത്തിച്ചിറ സെൻറ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളി വികാരി റവ.ഫാ. ജേക്കബ് ജോൺ കല്ലട പ്രാർത്ഥിച്ചു വിത്തു വിതച്ചു. പത്തിച്ചിറ വലിയപള്ളി സഹ വികാരി റവ.ഫാ അലൻ എസ് മാത്യു, ഓർത്തോഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സെക്രട്ടറി റവ.ഫാ.അജി കെ തോമസ്, മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറി എബിൻ വള്ളികുന്നം, ഭദ്രാസന ട്രഷറർ നിബിൻ നല്ലവീട്ടിൽ, ചെട്ടികുളങ്ങര കൃഷി ഓഫീസർ അഞ്ജന, ചെട്ടികുളങ്ങര പഞ്ചായത്ത് 8ാംവാർഡ് മെമ്പർ അച്ചാമ്മ ജോൺ,പത്തിച്ചിറ വലിയപള്ളി ട്രസ്റ്റി ജോൺ ഐപ് സെക്രട്ടറി ജോർജ് കുര്യൻ ചാലേത്ത്,ചെട്ടികുളങ്ങര സെന്റ് മേരീസ് ചാപ്പൽ സെക്രട്ടറി അനിയൻ,ട്രസ്റ്റി എൻ പി ഉമ്മൻ,വൈസ് പ്രസിഡൻറ് രാജൻ കെ, നൂറ് മേനി പ്രോഗ്രാം കൺവീനർ കുര്യൻ സി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

error: Thank you for visiting : www.ovsonline.in