OVS - Latest NewsOVS-Kerala News

‘ലഹരി’ സാമൂഹിക- മത- കുടുംബ -വൈകല്യം — പരിശുദ്ധ കാതോലിക്കാ ബാവ

ചുങ്കത്തറ :- മദ്യപാനം മാത്രമല്ല, സകല ആസക്തികളും മത–സാമൂഹിക–കുടുംബ തലങ്ങളിൽ വൈകല്യമായി പരിണമിച്ചിരിക്കുന്നുവെന്ന് ഒർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ. എല്ലാ മതങ്ങളും, സാമൂഹിക സംഘടനകളും ഇതിനെതിരെ രംഗത്ത് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അങ്ങിനെ ഇതിനടിമപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാൻ നമ്മുക്ക് സാധിക്കണം. ഇത് നമ്മുടെ ഔദാര്യമല്ല. ചുമതലയായി കാണണം. എരുമമുണ്ടയിൽ കൃപ ലഹരി വിമോചന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ. മലബാർ ഭദ്രാസനാധ്യപൻ ഡോ.സഖറിയാ മാർ തെയോഫിലോസ് ആധ്യക്ഷ്യം വഹിച്ചു.

യോഗത്തിൽ ഫാ.പോൾ വർഗ്ഗിസ് (ഡയറക്ടർ) സ്വാഗതം അരുളി, എം എം ചാക്കോ (ചീഫ് കൗൺസിലർ), സി ഐ ശശിധരൻ, റ്റി പി വർഗ്ഗീസ് (എക്സൈസ്), ഫാ.മാത്യൂസ് വാഴക്കൂട്ടത്തിൽ, ഫാ.മാർക്കോസ് കളപ്പുരയിൽ, റ്റി സി വർഗ്ഗീസ് (വേൾഡ് വിഷൻ), ഫാ.തോമസ് തടത്തിൽ, അബ്ദുൾ റഹ്മാൻ ( വാർഡ് മെംമ്പർ) എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഫാ.വർഗ്ഗിസ് കുര്യൻ നന്ദി പ്രകാശിപ്പിച്ച് യോഗം പര്യവസാനിപ്പിച്ചു.