OVS - Latest NewsOVS-Kerala News

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ക്ഷേത്ര ഭരണസമിതിയുടെ ആദരം

കോതമംഗലം ∙ പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി വീതി കൂട്ടുവാൻ സ്ഥലം സൗജന്യമായി നൽകുന്നതിനു നേതൃത്വം നൽകിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ക്ഷേത്ര ഭരണസമിതി ആദരിച്ചു. ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ കോതമംഗലത്തു പ്രവർത്തിക്കുന്ന സാന്ത്വനം സ്പെഷൽ സ്കൂളിന്റെ വാർഷികാഘോഷ വേളയിലായിരുന്നു അമ്പല കമ്മിറ്റിയുടെ ആദരം.കാതോലിക്കാ ബാവായ്ക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ടി.എസ്. അയ്യപ്പൻപിള്ള ഉപഹാരം സമർപ്പിച്ചു. ഭരണസമിതി അംഗങ്ങളായ എം.കെ. സുരേഷ്, കെ.ജി. രാഘവൻ, എൻ.ജി. ഗോപി, പി.എസ്. രാജൻ എന്നിവരും നടൻ ജയറാമും സന്നിഹിതരായിരുന്നു.

അമ്പലത്തിലേക്കുള്ള വഴിയുടെ വീതികൂട്ടാൻ ഓർത്തഡോക്സ്‌ പള്ളിയുടെ സ്ഥലം സൗജന്യമായി നൽകി ; ക്ഷേത്രം ട്രസ്റ്റിന്‍റെ വരവേൽപ്പും സ്വീകരണ സമ്മേളനവും ഏപ്രിൽ 10 ന്

13178039_1218006728233825_9140936342446741292_n 13173703_1218006928233805_1818011585301186637_n

ഭിന്നശേഷിയുള്ളവരുടെ കഴിവുകൾ അപാരം: പരിശുദ്ധ കാതോലിക്കാ ബാവാ

കോതമംഗലം ∙ സമൂഹത്തിൽ ഭിന്നശേഷിയുള്ള കുട്ടികളെ കരുതുകയും സ്നേഹിക്കുകയും ചെയ്യേണ്ടതു നമ്മുടെ കടമയാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിലുള്ള കോതമംഗലം സാന്ത്വനം സ്പെഷൽ സ്കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‌ നമ്മൾ അറിയാതെയാണു ദൈവം ഓരോരുത്തരേയും ലോകത്തിലേക്കു വിളിച്ചിരിക്കുന്നത്.

അതുകൊണ്ട‍ു നമുക്ക‍ു ഉത്തരവാദിത്തങ്ങൾ ഏറെയാണ്. എല്ലാവരിലും ഈശ്വരസാന്നിധ്യം കാണുവാൻ നമുക്ക് കഴിയണം. ദൈവം പ്രതീക്ഷിക്കുന്നതും അതാണ്. ഭിന്നശേഷിയുള്ളവരുടെ കഴിവുകൾ പ്രതീക്ഷകൾക്ക് അപ്പുറമാണ്. ഈശ്വരസാന്നിധ്യം ഏറെയുള്ള അവരിലെ കഴിവുകൾ കണ്ടെത്തുവാൻ നമുക്ക് കഴിയണമെന്നു പരിശുദ്ധ ബാവാ പറഞ്ഞു. സ്പെഷൽ സ്കൂളിലെ കുട്ടികൾ നടത്തിയ ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം നടൻ ജയറാം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മേളത്തിൽ ജയറാമും പങ്കുചേർന്നു.

നഗരസഭാധ്യക്ഷ മഞ്ജു സിജു അധ്യക്ഷയായിരുന്നു. തോമസ് പോൾ റമ്പാൻ, മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ, സ്പെഷൽ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഉപാധ്യക്ഷ സുശീല കുര്യാച്ചൻ, എൻ.വി.സണ്ണി, കെ.എ.നൗഷാദ്, കെ.കെ.ബിനു, ഫാ. വർഗീസ് ലാൽ, കെ.വി. തോമസ്, ഡയറക്ടർ ഫാ. ജോർജ് പട്ളാട്ട് എന്നിവർ പ്രസംഗിച്ചു.