OVS - Latest NewsOVS-Kerala News

പരിശുദ്ധ സുന്നഹദോസിന് ദേവലോകം അരമനയിൽ തുടക്കമായി

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് യോഗം സഭാ ആസ്ഥാന കാര്യാലയമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ധ്യാനത്തോടെ തുടങ്ങി. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സഭാ സുന്നഹദോസ് ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വെളളിയാഴ്ച്ച സമാപിക്കും. പരിശുദ്ധ സഭയുടെ മുഴുവൻ മെത്രാപ്പോലീത്തമാരും സുന്നഹദോസിൽ സംബന്ധിക്കുന്നു.