OVS-Kerala News

പാരിഷ് മിഷൻ ഇന്നു മുതൽ

മേപ്രാൽ :- നാഗ്പുർ സെന്റ് തോമസ് ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരിയിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പാരിഷ് മിഷൻ ഇന്നു മുതൽ 29 വരെ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. പി.സി. തോമസ്, ജിബു ജോർജ്, ഫാ. ജോഷി പി. ജേക്കബ്, ഡൈനു കുര്യൻ, നിധിൻ മാത്യു തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്, ഫാ. ജോൺ മാത്യു എന്നിവർ പ്രസംഗിക്കും. 28ന് മൂന്നിന് കുട്ടികളുടെ പരിപാടി, രാത്രി ഏഴിന് കുടുംബസംഗമം, 29ന് 9.30ന് കുർബാന, 11.30ന് സമാപന സമ്മേളനം .