OVS-Kerala News

പ്രഭ ചൊരിഞ്ഞു റാസ ; പൊന്നിന്‍ കുരിശ് സ്ഥാപിക്കല്‍ ചടങ്ങ് : പുതുപള്ളി പ്രധാന പെരുന്നാള്‍ നാളെ

പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു കരകളിൽ നിന്നുള്ള പ്രദക്ഷിണവും പൊന്നിന്‍ കുരിശ് സ്ഥാപിക്കല്‍ ചടങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു.പ്രധാന പെരുന്നാൾ ദിനത്തിനു മുന്നോടിയായുള്ള ഈ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു വൈകിട്ട് 5.30നു ആരംഭിച്ച പ്രദക്ഷിണം അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് ഒരേസമയം സന്ധ്യാപ്രാർഥനയോടെ ആരംഭിച്ചു.

കൈതമറ്റത്തുള്ള പുതുപ്പള്ളി പള്ളിയുടെ മാർ ഗ്രിഗോറിയൻ ചാപ്പൽ, വെള്ളുക്കുട്ട പള്ളിയുടെ കാഞ്ഞിരത്തുമൂട്ടിലുള്ള കുരിശിൻതൊട്ടി, നിലക്കൽപള്ളിയുടെ വെട്ടത്തുകവലയിലെ കുരിശിൻതൊട്ടി, പാറക്കൽകടവിലെ പുതുപ്പള്ളി പള്ളിയുടെ കുരിശിൻതൊട്ടി, കൊച്ചാലുംമൂട് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു കരക്കാരുടെ പ്രദക്ഷിണം.

പള്ളിയുടെ പ്രധാന കവാടത്തിൽ വികാരി ഫാ.മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ.മർക്കോസ് ജോൺ പാറയിൽ, ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ കൈക്കാരന്മാരായ പി.ജോർജ് ജോസഫ്, പി.എം.ചാക്കോ, സെക്രട്ടറി ജീവൻ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദക്ഷിണങ്ങളെ സ്വീകരിച്ചു.

പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊന്നിൻ കുരിശ് സ്ഥാപിക്കൽ ചടങ്ങ് നടന്നു

കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ മുഖ്യകാർമികത്വത്തിൽ വി.കുര്‍ബാനയെത്തുര്‍ന്ന് പ്രാർഥനാ നിർഭരമായ ചടങ്ങുകളോടെയാണ് വിശ്വാസ പ്രസിദ്ധമായ പൊന്നിൻ കുരിശ് മദ്ബഹായിൽ സ്ഥാപിച്ചതു. 401 പവൻ തൂക്കം വരുന്ന കുരിശ് പുതുപ്പള്ളി പള്ളിയിലെ പ്രത്യേകതയാണ്. തീർഥാടകർക്കു കുരിശു വണങ്ങി പ്രാർഥിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞു കരക്കാരുടെ നേതൃത്വത്തിലുള്ള വിറകിടീലും രാത്രി എട്ടിനു പ്രസിദ്ധമായ നിലയ്ക്കൽപള്ളി, പുതുപ്പള്ളിക്കവല വഴിയുള്ള പ്രദക്ഷിണവും നടക്കും.

പ്രധാന പെരുന്നാൾ ദിനമായ നാളെ

ഒൻപതിനു ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ‌ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്,– നേർച്ചസദ്യയും കുട്ടികൾക്ക് ആദ്യചോറൂട്ടും നടത്തും. രണ്ടിനു അങ്ങാടി, ഇരവിനെല്ലൂർ ചുറ്റി പ്രദക്ഷിണം പള്ളിയിൽ മടങ്ങി എത്തും. നാലിനു അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.

More Photos

Puthupally Perunal