OVS-Pravasi News

സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പ്രെയർ ഗ്രൂപ്പിന്‍റെ OVBS നു തുടക്കമായി

സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പ്രെയർ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള OVBS 2016 നു തുടക്കമായി . ഏപ്രില്‍ 29 വെള്ളിയാഴ്ച ആരാധനക്ക് ശേഷം കൂട്ടായ്മയിലെ അംഗങ്ങളുടെയും സണ്ടേസ്കൂള്‍ വിദ്യാര്‍ഥികളുടെയും സാന്നിദ്ധ്യത്തിൽ റെസിഡന്‍റ് വികാരി റവ. ഫാ. ജോയ് പുലിക്കോട്ടില്‍ OVBS പതാക ഉയര്‍ത്തിയതോട് കൂടി ഈ വര്‍ഷത്തെ OVBS നു തുടക്കമായി. തുടര്‍ന്നു ബഹു. അച്ചന്‍റെ നേതൃത്വത്തിൽ നടന്ന പ്രാര്‍ഥനയോട് കൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ STGOPG വൈസ് പ്രസിഡന്‍റ് സജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നു OVBS 2016 ന്‍റെ ഉദ്ഘാടനം റവ. ഫാ. ജോയ് പുലിക്കോട്ടില്‍ നിര്‍വ്വഹിച്ചു. STGOPG ട്രസ്റ്റി റിജന്‍ കെ ജോൺ, STGOPG സെക്രട്ടറി സോണി സാം, SGOPC വൈസ് പ്രസിഡണ്ട് സജു ജോര്‍ജ്  എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ചടങ്ങിൽ OVBS സൂപ്രണ്ട് റെജി തോമസ് സ്വാഗതം ആശംസിക്കുകയും, കണ്‍വീനർ സജി സക്കറിയ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സമാപന പ്രാര്‍ഥനയോടെ ഉദ്ഘാടന സമ്മേളനം അവസാനിച്ചു.

തുടര്‍ന്നു OVBS ന്‍റെ ഒന്നാം ദിവസത്തെ വിവിധ സെഷനുകൾ ആരംഭിച്ചു. എട്ട് ദിവസ്സങ്ങളിലായി നടത്തുന്ന OVBS ഇല്‍ 85 ഓളം വിദ്യാര്‍ഥികൾ പങ്കെടുക്കുന്നു. അദ്ധ്യാപകരായ സാബു യോഹന്നാൻ, സജി തങ്കച്ചന്‍, മെല്‍വിൻ മാത്യൂ, സാബു സ്കറിയ, ബീന വിനോദ്, അന്നമ്മ റോഷന്‍, ബീന സജി, ഡോളി ലാജി, സോണിയ സ്റ്റീഫൻ, രേണു സോണി, സിന്ധു ബോബി, ഡോളി മനോജ്, ലിനി സാം, മെര്‍ലിൻ എബി. രെഞ്ചു മാത്യൂ, എന്നിവര്‍ ക്ലാസുകള്‍ക്കും, ഗാന പരിശീലനത്തിനും നേതൃത്വം നല്‍കുന്നു. OVBS ന്‍റെ വിജയത്തിനാവശ്യമായ പ്രവര്‍ത്തനങ്ങൾ ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

മെയ് 28 ശനിയാഴ്ച OVBS വിദ്യാര്‍ഥികളും, അദ്ധ്യാപകരും, മാതാപിതാക്കളും ചേര്‍ന്നുള്ള സ്നേഹവിരുന്നു (Love Feast) നടത്തും. OVBS 2016 ന്‍റെ സമാപന സമ്മേളനം വിവിധ പരിപാടികളോട് കൂടി ജൂണ്‍ 3 വെള്ളിയാഴ്ച നടത്തുന്നതാണ്.