OVS - Latest NewsOVS-Kerala News

പരിശുദ്ധനായ മുറിമറ്റത്തിൽ ബാവായുടെ കബറിങ്കലേക്ക് തീർത്ഥാടക പ്രവാഹം

പിറവം :- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒന്നാം കാതോലിക്ക പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 103-മത് ഓർമ്മ പെരുന്നാൾ മെയ്‌ 2,3 തീയതികളിലായി സഭ കൊണ്ടാടുന്നു. ഓർമ്മ പെരുന്നളിനോട് അനുബന്ധിച്ചു കണ്ടനാട് ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് കാൽനടയായും മറ്റും പരിശുദ്ധ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട ചെറിയപളളിയിലേക്ക് തീർത്ഥാടകരെത്തി. തിങ്കളാഴ്ച ഉച്ചക്ക് 2 ന് ബാവയുടെ ജന്മനാടായ കോലഞ്ചേരിയിൽ നിന്നും ആരംഭിച്ച പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാമ്പാക്കുട കാൽനട തീർത്ഥയാത്രയിൽ നൂറുകണക്കിനു വിശ്വാസികളാണ് പങ്കാളികളായത്. നീറാംമുഗൾ, നെച്ചുർ, കടമറ്റം പുത്തൻകുരിശ്, ഊരമന, പളളികളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുത്ത തീർത്ഥയാത്രയിൽ ഫാ.ഒ പി വർഗീസ്, ഫാ.ജേക്കബ് കുര്യൻ, ഫാ.ലൂക്കോസ് തങ്കച്ചൻ, റോയി കാരിക്കോട്ടിൽ, പ്രിൻസ് ഏലിയാസ്, പോൾ മത്തായി, സാജു പടിഞ്ഞാക്കര, ബേബി നെച്ചിയിൽ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് പളളിക്കു സമീപമുള്ള മാർ ഗ്രിഗോറിയോസ് ചാപ്പലിൽ തീർത്ഥാടകരെ സ്വീകരിച്ചു. കൊച്ചി ഭദ്രാസനാധിപൻ ഡോ യാക്കോബ് മാർ ഐറേനിയസ്, വൈദീക ട്രസ്റ്റി ഫാ ഡോ ജോൺസ് എബ്രാഹം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. സി എം കുര്യാക്കോസ്, വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ, ഫാ ജോസഫ് മലയിൽ, ഫാ.ജോൺ തേനുങ്കൽ ,ഫാ.റ്റി വി ആൻഡ്രൂസ്, ഫാ.വർഗീസ് പി വർഗീസ്, ഫാ.ബാബു വർഗീസ്, ഫാ.എബ്രാഹം കെ ജോൺ, ഫാ.റ്റി പി കുര്യൻ, ഫാ ജോസ് തോമസ്, ഫാ.ജോൺ വി ജോൺ, ഫാ.വർഗീസ് വാലയിൽ, ഫാ.വി എം പൗലോസ് പാമ്പാക്കുട പഞ്ചായത്ത് പ്രസിസന്റ് സുഷമ മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി.

പിറവം മേഖല തീർത്ഥയാത്രക്ക് കാക്കൂർ കുരിശിൽ സ്വീകരണം നൽകി.മുളക്കുളം കർമേൽക്കുന്ന്,ഓണക്കൂർ വലിയ പള്ളി, പിറവം മേഖലകളിലെ വിവിധ പള്ളികളിൽ നിന്നുള്ള വിശ്വാസികളാണ് തീർത്ഥയാത്രയിൽ പങ്കെടുത്ത്. സ്വീകരണത്തിന് വികാരി ഫാ.എബ്രാഹം പാലപ്പിളളിൽ,ഫാ.റ്റി പി കുര്യൻ, ഫാ.എബ്രാഹം കെ ജോൺ പഞ്ചായത്ത് അംഗം സാജു ജോൺ, എന്നിവർ നേതൃത്വം നൽകി.പള്ളിയിൽ സന്ധ്യ പ്രാർത്ഥനക്കു ശേഷം നടന്ന യോഗത്തിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ യാക്കോബ് മാർ ഐറേനിയസ് അനുസ്മരണ പ്രഭാഷണം നടത്തി.ചൊവ്വാഴ്ച രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി മൂന്നിൻമേൽ കുർബാന നടക്കും. മെത്രാപ്പോലീത്തമാരായ യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, അലക്സിയോസ് മാർ യൗസേബിയോസ് തുടങ്ങിയവർ സഹ കാർമ്മികരാകും. അനുസ്മരണ പ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന, എന്നിവയുണ്ടാകും. ഉച്ചക്ക് 12 ന് നേർച്ചസദ്യയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

More Photos