OVS - Latest NewsOVS-Kerala News

മർത്തമറിയം വനിതാസമാജം രാജ്യാന്തര സമ്മേളനം തുടങ്ങി

പാമ്പാടി :- അഖിലമലങ്കര ഓർത്തഡോക്സ് സഭ മർത്തമറിയം വനിതാസമാജത്തിന്റെ രാജ്യാന്തര വാർഷിക സമ്മേളനം മാർ കുര്യാക്കോസ് ദയറായിൽ തുടങ്ങി. ഡോ.യൂഹാനോൻ മാർ തേവോദോറോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോ.യാക്കോബ് മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്തു. ദൈവരാജ്യത്തിന്റെ പ്രചാരകരാകുവാൻ ഓരോ സ്ത്രീയും തയാറാകുമ്പോൾ സമൂഹത്തിലെ തിന്മകളെ ദൂരീകരിക്കുവാൻ സാധ്യമാകുമെന്ന് മാർ ഐറേനിയസ് പറഞ്ഞു.

ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അനുഗ്രഹപ്രഭാഷണവും കെ.ജി.കോളജ് പ്രിൻസിപ്പൽ ഡോ.ഷേർളി കുര്യൻ മുഖ്യസന്ദേശവും നൽകി. ഫാ.ഇ.കെ.ജോർജ് കോറെപ്പിസ്കോപ്പ, ഫാ.വി.എം.ഏബ്രഹാം, ഫാ.മാത്യു കെ.ജോൺ, ഫാ.മാത്യു വർഗീസ് പുളിമൂട്ടിൽ, പ്രഫ.മേരി മാത്യു, മറിയാമ്മ ചാക്കോ, റീനി തോമസ്, ഡോ.ശോശക്കുട്ടി ജേക്കബ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നിർവഹിച്ചു. ഡോ.തോമസ് മാർ അത്താനാസിയോസ്, പ്രിയാ ജേക്കബ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ഫാ.ഡോ.മാത്യു കോശി, ഫാ.തോമസ് വർഗീസ് അമയിൽ, ഡോ.മെറീന രാജൻ ജോസഫ് എന്നിവർ ഇന്നത്തെ ക്ലാസ്സുകൾക്കു നേതൃത്വം നൽകും.