OVS-Kerala News

വെട്ടിക്കല്‍ ദയറായില്‍ ഓര്‍മ്മപ്പെരുന്നാളിന് തുടക്കം

മുളന്തുരിത്തി : മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ ( ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് ) ഓർമ്മപ്പെരുന്നാളിന്‌ വെട്ടിക്കൽ സെന്റ് തോമസ് ദയറായിൽ കൊടിയേറി. വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ദയറാ മാനേജർ ഫാ . വിനോദ് ജോർജ് കൊടിയുയർത്തി .പരുമല തിരുമേനി തന്റെ സന്യാസ ജീവിതത്തിന് തിരഞ്ഞെടുത്ത വെട്ടിക്കൽ ദയറായിലെ പ്രധാന പെരുന്നാളാണ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ .

പ്രധാന പെരുന്നാൾ ദിനങ്ങളായ എട്ടാം തീയതി വെള്ളിയാഴ്ച രാവിലെ ആറരക്ക് വിശുദ്ധ കുർബാനയും വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരവും . ഒൻപതാം തീയതി ശനിയാഴ്ച രാവിലെ ഏഴരക്ക് വിശുദ്ധ കുർബാനയും വൈകിട്ട് ആറിന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടേയും , അഭിവന്ദ്യ മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെയും കാർമ്മീകത്വത്തിൽ സന്ധ്യാ നമസ്കാരവും. ബാവായുടെ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം തുപ്പംപടിയിലേക്ക് പ്രദക്ഷിണം . പ്രദക്ഷിണം തിരിച്ച് പള്ളിയിൽ എത്തുമ്പോൾ ശ്ലൈഹീക വാഴ്‌വും നേർച്ച സദ്യയും .പത്താം തീയതി ഞായറാഴ്ച രാവിലെ ആറുമണിക്ക് അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി രാവിലെ ആറുമണിക്ക് ദയറായുടെ മുകൾ നിലയിലുള്ള ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും . ദയറായിൽ രാവിലെ ഏഴരക്ക് പ്രഭാത നമസ്കാരവും എട്ടരയ്ക്ക് പരിശുദ്ധ കത്തോലിക്കാ ബാവായുടെ കാർമ്മീകത്വത്തിൽ വിശുദ്ധ കുർബാനയും അർപ്പിക്കും. ശേഷം പ്രദക്ഷിണം ആശീർവാദം നേർച്ച വിളമ്പ്. തുടർന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് മൂറോൻ കൂദാശക്കൊരുങ്ങുന്ന മുളന്തുരുത്തി ഓർത്തഡോക്സ്‌ സെന്ററിലേക്ക് കത്തോലിക്കാ ബാവ പ്രാർത്ഥിച്ചു നൽകും . വിവിധ എൻഡോവ്‌മെന്റ് ഫണ്ടുകളുടെയും ചികിത്സാ സഹായ ഫണ്ടുകളുടെയും വിതരണം ബാവ നിർവഹിക്കും .