OVS-Kerala News

ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 24ന്

കോട്ടയം:- ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2016 ഏപ്രില്‍ 24 ഞായറാഴ്ച്ച 2 പി. എം. ന് നിലയ്ക്കല്‍ ഭദ്രാസനത്തിലെ കാട്ടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം പ്രസ്ഥാനം പ്രസിഡന്റ് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വ്വഹിക്കും.പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.ഫാ.പി.വൈ.ജെസ്സന്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിക്കും. ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയമായ “മൗനത്തിന്‍റെ സൗന്ദര്യം” എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച നടക്കും. നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്‍റ് റവ.ഫാ.യൂഹാനോന്‍ ജോണ്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. പ്രസ്ഥാനം കേന്ദ്ര വൈസ്പ്രസിഡന്‍റ് റവ.ഫാ.ഫിലിപ്പ് തരകന്‍, നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, ഇടവക വികാരി റവ.ഫാ.ഗീവര്‍ഗീസ് പൊന്നോല, പ്രസ്ഥാനം കേന്ദ്ര ട്രഷറര്‍ ശ്രീ. ജോജി പി.തോമസ്, റീജിയണല്‍ സെക്രട്ടറി അഡ്വ.നോബിന്‍ അലക്സ് സഖറിയ, നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം  ജനറല്‍ സെക്രട്ടറി ശ്രീ.അനു വടശ്ശേരിക്കര തുടങ്ങിയവര്‍ പ്രസംഗിക്കും.