വെരി. റവ ഗീവർഗീസ് റമ്പാൻ (പത്തനാപുരം ദയറ) നിര്യാതനായി
പത്തനാപുരം മൌണ്ട് താബോര് ദയറായിലെ വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചന് (94) ഇന്ന് രാത്രി 12:30 ന് പത്തനാപുരം സെന്റ് ജോസഫ് ഹോസ്പിറ്റലില് വെച്ച് കര്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. പുത്തൂർ കൈതകോട് സൈന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ചാന്ത്രാവിൽ കുടുംബാംഗം ആണ് വന്ദ്യ റമ്പാച്ചന്.
കാലം ചെയ്ത പരിശുദ്ധ ദിദിമോസ് കാതോലിക്ക ബാവായുടെയും, അഭിവന്ദ്യ സഖറിയാ മാർ ദിവന്നാസിയോസ് തിരുമേനിയുടെയും ശിക്ഷ്യനായി ഇരുപത്തിരണ്ടാം വയസ്സിൽ പത്തനാപുരം ദയറായിൽ അംഗമായ ഗീവർഗ്ഗീസ് റമ്പാച്ചന് എപ്പോഴും ലളിതമായ ആത്മീയ ജീവിതം നയിക്കുവാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പത്തനാപുരം ദയറായുടെ ചുമതലയിൽ ഉള്ള മൈലം കുളമുടി ആശ്രമത്തിൽ വന്ദ്യ റമ്പാച്ചൻ 66 വർഷമായി ഏകാന്തവാസം നടത്തുകയായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഏറിയ സമയവും ധ്യാനത്തിലും ഉപവാസത്തിലും ആയിരിക്കുവാൻ ആയിരുന്നു വന്ദ്യ റമ്പാച്ചൻ ശ്രമിച്ചിരുന്നു.
വന്ദ്യ റമ്പാച്ചന്റ ശവസംസ്കാരം പിന്നീട്…
Autobiography_Geevarghese_Ramban >>
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |