OVS - Latest NewsOVS-Pravasi News

യുഎഇ ലോകത്തിന് മാതൃക : ശശി തരൂർ

ദുബായ്: പരസ്പര ബഹുമാനവും, പരസ്പര സ്വീകാര്യതയും, പരസ്പര സഹവർത്തിത്വവും സഹിഷ്ണുതയുടെ അടിസ്ഥാന മൂല്യങ്ങളാണെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യു.എ.ഇ ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇടവക വികാരി ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ.സജു തോമസ്,, ഇടവക ട്രസ്റ്റീ ബിനു വർഗീസ് , സെക്രട്ടറി ബാബുജി ജോർജ് എന്നിവർ പ്രസംഗിച്ചു.ഖലീജ് ടൈംസ് അസ്സോസിയേറ്റ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മോഡറേറ്റർ ആയിരുന്നു.

സഭാ മാനേജിംഗ് കമ്മിറ്റി അംഗം പി.ജി. മാത്യു, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം പോൾ ജോർജ് പൂവത്തേരിൽ, ഇടവക ജോയിന്റ് ട്രസ്റ്റീ വർഗീസ് ചാക്കോ, ജോയിന്റ് സെക്രട്ടറി അലക്‌സാണ്ടർ ജോസ് അലക്സ് എന്നിവർ നേതൃത്വം നൽകി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ