സൗത്തെന്റ് സെൻറ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ദശാബ്ദിയുടെ നിറവില്‍

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെൻറ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താം വാര്‍ഷികവും ഇടവക പെരുന്നാളും നവംബർ എട്ടിനും ഒമ്പതിനും ഭക്തിപൂര്‍വ്വം കൊണ്ടാടും.

ഇന്ന് വെള്ളിയാഴ്ച (Nov 8) വൈകിട്ട് 4.30-ന് ജോസ് ജോര്‍ജിന്റെ ഭവനത്തില്‍ നിന്നും പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന പദയാത്ര വികാരി ഫാദര്‍ ജോണ്‍ വര്‍ഗീസ് മാനചേരിയുടെ നേതൃത്വത്തില്‍ അഞ്ചരയോടെ കൂടി ദേവാലയത്തില്‍ എത്തിച്ചേരുകയും തുടര്‍ന്ന് സന്ധ്യാനമസ്‌കാരവും ധ്യാന പ്രസംഗവും ഫാദര്‍ മാത്യു എബ്രഹാം നയിക്കും.

നവംബർ ഒന്‍പതിനു രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും 9.30-ന് വിശുദ്ധ കുര്‍ബാന, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുന്നതിനും തുടര്‍ന്നുള്ള നേര്‍ച്ച വിളമ്പിനും സ്‌നേഹവിരുന്നിനും ശേഷം രണ്ടരയോടെ കൂടി ആരംഭിക്കുന്ന ദശാബ്ദി ആഘോഷ പരിപാടിയില്‍ മുഖ്യാതിഥികള്‍ക്ക് വരവേല്‍പ്പും നല്‍കും.

തുടര്‍ന്ന് അഭി. എബ്രഹാം മാര്‍ എപ്പിഫാനിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുപരിപാടി ബ്രാഡ്‌വെല്‍ ബിഷപ്പ് ജോണ്‍ പെരുമ്പലത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വികാരി ഫാദര്‍ ജോണ്‍ വര്‍ഗീസ് സ്വാഗതവും, സൗത്തെന്റ് ഓണ്‍ സീ ബോറോ കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ ജോണ്‍ ലാമ്പ് മുഖ്യാതിഥി ആയിരിക്കുന്നതും ഇടവക പുറത്തിറക്കുന്ന ദശാബ്ദി സുവനീറിന്റെ പ്രകാശനം നടത്തുന്നതും സൗത്തെന്റ് എംപി സർ ഡേവിഡ് ആമെസ് , ഫാദര്‍ നീല്‍ പാക്സ്ടൺ, ഫാദർ ജോബി കോരത് (സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് ലണ്ടന്‍) എന്നിവർ ആശംസാ പ്രസംഗം നടത്തുന്നതും ആയിരിക്കും. നന്ദി പ്രകാശനം സെക്രട്ടറി ബിനോയി മാത്യൂസും നടത്തുന്നതായിരിക്കും. ശേഷം നാലു മണിയോടുകൂടി ഇന്‍സ്‌പെയര്‍ മെലഡീസ് നടത്തുന്ന ക്രിസ്തീയ സംഗീത വിരുന്നോടുകൂടി അവസാനിക്കുന്നു. പെരുന്നാളിനും ദശാബ്ദി ആഘോഷത്തിലും നേർച്ചകാഴ്ചകളോടെ വന്ന് പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാദര്‍ ജോണ്‍ വര്‍ഗീസ് മണ്ണംചേരി സെക്രട്ടറി ബിനോയ് മാത്യൂസ് ട്രസ്റ്റി ലിബിന്‍ മാത്യൂസ് എന്നിവര്‍ അറിയിച്ചു.

error: Thank you for visiting : www.ovsonline.in