OVS - Latest NewsOVS-Kerala News

 ചേലക്കര പള്ളിക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

 ചേലക്കര: മലങ്കര സഭയുടെ കുന്നംകുളം ഭദ്രാസനത്തിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് ബഹു എറണാകുളം ജില്ലാ കോടതി പോലീസ് സംരക്ഷണം അനുവദിച്ചു ഉത്തരവായി. ഈ പള്ളിയെ സംബന്ധിച്ച് എറണാകുളം ജില്ലാ കോടതി തന്നെ വിഘടിത വിഭാഗത്തിന് വിലക്ക് ഏർപ്പെടുത്തി കൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവ് അക്ഷരാർത്ഥത്തിൽ പാലിക്കാതിരുന്നതിനാലും അധികാരികൾ അവ നടപ്പിലാക്കാത്തതിനാലും വിധി നടപ്പാക്കുന്നതിന് വേണ്ടി ഓർത്തഡോക്സ് സഭ പ്രത്യേകം അപേക്ഷ നൽകുകയായിരുന്നു. പോലീസിന്റെയും വിഘടിത വിഭാഗത്തിന്റെയും തടസപ്പെടുത്തുന്ന ഫോട്ടോ കോടതി പരിശോധിച്ചു അതൃപ്തി രേഖപ്പെടുത്തി. ആർ ഡി ഓ യുടെ തെറ്റായ നടപടികൾ മൂലമാണ് പള്ളിയുടെ ഗേറ്റിന് മുന്നിൽ ഓർത്തഡോക്സ് വികാരിയെയും വിശ്വാസികളെയും തടയാൻ ഇടയാക്കിതതെന്ന വിഘടിത വിഭാഗം വാദവും കോടതി പരിശോധിച്ചു. കോടതി വിധിയിൽ അവ്യക്തത ഒന്നും ഇല്ലാ എന്നും അത് നടപ്പാക്കാൻ ഉള്ളതാണെന്നും അത് നടപ്പാക്കേണ്ടത് ചേലക്കര സ്റ്റേഷൻ ഹൗസ് ഓഫീസറാണെന്നും വിധിയിൽ പറയുന്നു. വിധി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാനായി ബഹു തൃശൂർ ജില്ലാ കളക്ടർ, തൃശൂർ എസ്പി, സ്ഥലം ആർ ഡി ഓ എന്നിവരെയും ചുമതലപ്പെടുത്തി ഉത്തരവായി. ഇതോടെ ചേലക്കരയിലെ പ്രശ്നം അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. വിഘടിത വിഭാഗത്തിന് മാതൃസഭയിലെക്ക് തിരിച്ചു വരുന്നതിനായുള്ള അവസരമായി വിധി നടത്തിപ്പിനെ കാണണമെന്ന് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അഭ്യർത്ഥിക്കുന്നു.