OVS - ArticlesOVS - Latest News

കുറവിലങ്ങാട് പള്ളി ചരിത്രം: ഒരു നേർകാഴ്ച

സീറോ-മലബാർ കത്തോലിക്കാസഭയുടെ ആസ്ഥാനമായി ആ സഭയിലെ കല്ദായവാദികൾ ഉയർത്തിക്കൊണ്ടുവരുവാൻ ശ്രമിക്കുന്ന കുറവിലങ്ങാട് പള്ളിയുടെ ചരിത്രത്തിലേക്ക് ഒരു നേർകാഴ്ച .

ഇതിന്‍റെ ഭാഗമായി അവർ ഈ പള്ളിയെ ആർക്കദിയോക്കോൺ പള്ളിയെന്നും മറ്റും അഭിസംബോധന ചെയ്യാൻ കഴിഞ്ഞ ഒരു വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ മലങ്കരമൂപ്പൻ സ്ഥാനത്തെ 1490 -ൽ വന്ന നെസ്തോറിയൻ ബിഷോപ്പുമാരാണ് അർക്കദിയാക്കോന്മാരെന്നു അഭിസംഭോധനചെയ്തത്. അതു മലങ്കരസഭയെ കോളനിവൽക്കരിക്കുന്നതിന്‍റെ ഭാഗമായി എടുത്ത ആദ്യത്തെസ്റ്റെപ്പാണ്. അത് മനസ്സിലാകാതിരുന്ന മലങ്കര നസ്രാണികൾ അതേറ്റുപാടി, പുതുതായി വന്ന ആളുകളുടെ ചുവന്നകുപ്പായത്തിന്‍റെ വർണ്ണപ്പൊലിമയിൽ പാവം മലങ്കര നസ്രാണി മതിമറന്നു. അതുകൊണ്ടു അവനു നഷ്ടപ്പെട്ടത് മലങ്കരയുടെ തനതുപൗരോഹിത്യമായിരുന്നു. അതല്ല ഇവിടെവിഷയമെങ്കിലും ഈ ആർക്കാദിയോക്കോൺ വിളിയുടെ മൗഢ്യം വിവരിക്കാൻ ആ മുഖമായി പറഞ്ഞുവെന്നേയുള്ളൂ.

കല്ദായവാദികൾ ഈ പള്ളി അവരുടെ ആസ്ഥാനമാക്കാൻ തീരുമാനിക്കാൻ കാരണം പകലോമറ്റം കുടുംബത്താൽ AD 105-ൽ സ്ഥാപിക്കപെട്ടതാണ് എന്നുള്ള തെറ്റായ വിശ്വാസംകൊണ്ടു മാത്രമല്ല മറിച്ചു പകലോമറ്റത്തു തറവാട്ടുകാരായിരുന്നു മലങ്കരനസ്രാണികളുടെ മൂപ്പന്മാരെന്നും അവർ കുറവിലങ്ങാട്ടുകാരായിരുന്നു എന്നുമുള്ള തികച്ചും തെറ്റായ വിശ്വാസത്തിൽനിന്നുമാണ്. ഈ പകലോമറ്റം സാഹിത്യം ബഹുഭൂരിപക്ഷം മലങ്കരനസ്രാണികളും വിശ്വസിച്ചു പോരുന്നതിനാൽ അങ്ങനെയൊരു നീക്കമുണ്ടായാൽ പാരമ്പര്യത്തിലും, ആചാരങ്ങളിലും, സ്വത്വ ബോധത്തിലും സീറോമലബാറിനേക്കാൾ പലകാതം മുന്നിൽനിൽക്കുന്ന മലങ്കര നസ്രാണികളെ, ഭാരതത്തിലെ സുപ്രീം കോടതിവരെ അംഗീകരിച്ച അവരുടെ മലങ്കര മൂപ്പൻ സ്ഥാനത്തെ പിന്നിലാക്കി മാർ ആലഞ്ചേരി കർദീനാളിനുവേണ്ടി തയ്യാറാക്കി കൊണ്ടിരിക്കുന്ന നവസിംഹാസനത്തെ മുൻപന്തിയിലെത്തിക്കുക എന്ന ഒരു ചരിത്ര ദൗത്യംകൂടി ഈ നടപിടിക്കു പിന്നിലുണ്ട് എന്നു അർത്ഥശങ്കക്ക്‌ ഇടയില്ലാത്തവിധം പറയട്ടെ. അതുകൊണ്ടു ഈ പള്ളിയുടെ അവകാശവാദങ്ങളെക്കുറിച്ചുള്ള ഒരു വിചിന്തനം സമയോജിതമാണെന്നു കരുതുന്നു.

കുറവിലങ്ങാടു പള്ളി AD 105 -ൽ കള്ളി, കള്ളിയാങ്കൽ, ശങ്കരപുരി, പകലോമറ്റം മുതലായ നാലു ബ്രാഹ്മണ കുടുംബങ്ങൾ ഇന്നു പാലയൂർ എന്നു വിളിക്കപ്പെടുന്ന ചാവക്കാട്ടുള്ള കുരിയാക്കോസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച പള്ളിഇടവകക്കാരായിരിക്കെ എന്തോ പ്രശ്നങ്ങളെ അഭിമുഖീകരിക്കകൊണ്ടു അവിടെനിന്നും ഒന്നാംനൂറ്റാണ്ടിന്‍റെ അവസാനം പലായനം ചെയ്തു 140 കിലോമീറ്ററുകൾക്കപ്പുറമുള്ള “കുറവിലങ്ങാട്“ എന്നു ഇന്നു വിളിക്കപ്പെടുന്ന സ്ഥലത്തു കുടിയേറി പള്ളിവെച്ചു എന്നാണു ഇപ്പോൾ കല്ദായവാദികളായ സീറോ-മലബാർ റൊമൻ കത്തോലിക്ക സഭ പ്രചരിപ്പിക്കുന്നത്‌. ഇതിന്‍റെ ചരിത്രവശങ്ങളിലേക്കു നമുക്കൊന്നു തിരിഞ്ഞുനോക്കാം .

ഒന്നാം നൂറ്റാണ്ടിൽ മലങ്കരയിൽ ബ്രാഹ്മണരുണ്ടായിരുന്നോ?
ഇന്നു ചരിത്രകാരന്മാർ ഇതിനുവ്യക്തമായ ഉത്തരം തരുന്നുണ്ട്. പഴം തമിഴ്‌ കാലഘട്ടത്തു വടക്കുനിന്ന വന്ന ബുദ്ധ-ജൈന പുരോഹിതന്മാർ അവിടെ-ഇവിടെകാണാമായിരുന്നു എന്നല്ലാതെ ബ്രാഹ്മണ പുരോഹിതന്മാരെയോ അല്ലെങ്കിൽ സെറ്റില്മെന്റിനുതകുന്ന ജനസംഖ്യയുള്ള ഒരു സമൂഹത്തെയോ മലങ്കരയിൽ ഉണ്ടായിരുന്നതായിട്ടു പറയുന്നില്ല. ഏറ്റവും പുരാതനമായ ബ്രാഹ്മണ കുടിയേറ്റം ചരിത്രകാരന്മാർ ആരോപിക്കുന്നത് നാലാം നൂറ്റാണ്ടോടെയാണ്. അതു എട്ടാം നൂറ്റാണ്ടോടെയാണ് 32 സെറ്റില്മെന്റുകളായി (settlements) മലങ്കര മുഴുവൻ എത്തുന്നത്‌ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. ഇങ്ങനെയുള്ള ഒരു ചരിത്ര വസ്തുതയെ യാതൊരു യുക്തിയും കൂടാതെ പ്രചരിപ്പിക്കുകയാണ് ഇന്നത്തെ സുറിയാനിക്രിസ്ത്യാനികൾ എന്നുപറയാതെവയ്യ. അതായതു ചാവക്കാട്ടുപോയിട്ടു ഗുരുവായൂരുപോലും ബ്രാഹ്മണർ എത്താത്തകാലത്തു നാലു ബ്രാഹ്മണ കുടുംബങ്ങൾ ജ്ഞാനസ്നാനം സ്വീകരിച്ചു കുറവിലങ്ങാട് കുടിയേറി പള്ളിവെച്ചു എന്നു അവകാശപ്പെട്ടാൽ അതെത്രമാത്രം ചരിത്രപരമാണെന്നു ഊഹിക്കാവുന്നതേയുള്ളൂ .

ഇന്നു പാലയൂരെന്നു വിളിക്കപ്പെടുന്ന ചാവക്കാടുഭാഗം ഒന്നാംനൂറ്റാണ്ടിൽ ഉണ്ടായിരുന്നോ?
മലങ്കരയുടെ തീരപ്രദേശത്തെക്കുറിച്ചു പഠിച്ചയാരും ഇതിനോടു യോജിക്കുമെന്നുതോന്നുല്ല. നമ്മുടെ ഇന്നത്തെ തീരങ്ങൾ ക്രിസ്‌തുവർഷത്തിന്‍റെ ആരംഭകാലഘട്ടത്തിലും അങ്ങനെത്തന്നെയായിരുന്നു എന്നുവാദിക്കുന്നതു ബാലിശമാണ്. പലതവണ കടലെടുക്കുകയും പലതവണ കടൽ പിറകോട്ടുതള്ളിമാറുകയും ചെയ്തതിനുശഷമാവാം ഇന്നത്തെ രൂപം കൈകൊണ്ടത്. മലങ്കരയുടെ കായലുകളുടെ കിഴക്കേതീരങ്ങൾ കടൽത്തീരങ്ങളാകാനുള്ള സാദ്ധ്യതകൾ പണ്ഡിതർ നിർദേശിച്ചിട്ടുണ്ട്. നിരണം മുതൽ തൃപ്പൂണിത്തുറ കുന്നംകുളം വരെയുള്ള മണ്ണിന്‍റെ ഘടന പരിശോധിച്ചാൽ മനസിലാക്കാവുന്ന കാര്യമേയുള്ളൂ. തന്നെയുമല്ല പതിനെട്ടാം നൂറ്റാണ്ടിൽ മലങ്കരയിൽ വന്ന യാത്രികരും പാലയൂർ എന്നുവിളിക്കപ്പെടുന്ന പള്ളിയെ ചാവക്കാട് പള്ളിയെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. അവർ ഈ പറയുന്ന പാലയൂർ പള്ളിയെ ചാട്ടുകുളങ്ങര മർത്തമറിയം പള്ളിയുടെ കീഴിലുള്ളപള്ളിയായി പരാമർശിച്ചിട്ടുണ്ട്. അതായതു ഇന്ന് സുറിയാനി ക്രിസ്ത്യാനികൾ പൊക്കിപിടിക്കുന്ന ഏഴരപള്ളികളിൽ ഏറ്റവും പുരാതനമെന്നു അവർ അവകാശപ്പെടുന്ന പാലയൂർപള്ളി തന്നെ ഒന്നാംനൂറ്റാണ്ടിൽ അസ്തിത്വമില്ലാത്ത പള്ളിയായിരുന്നു എന്നുസാരം .

മലങ്കരനസ്രാണികളെ പകലോമറ്റം കുടുംബത്തിലെ മൂപ്പന്മാർ ഭരിച്ചിരുന്നോ?
ഒരുപക്ഷെ പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനിപ്പുലേഷനാകും ഇതു, കാരണം ഇല്ലാതിരുന്ന നമ്പൂതിരി കുടുംബത്തെ ജ്ഞാനസ്നാനം മുക്കി അന്നു കടലിനടിയിൽ ആയിരുന്ന ഭൂവിഭാഗത്തു ഇന്നു നിലനിൽക്കുന്ന പള്ളിയിടവകയിൽനിന്നും 140 കിലോമീറ്ററകലെ കുറവിലങ്ങാട് കുടിയിരുത്തി മലങ്കരനസ്രാണികളെ ഭരിപ്പിച്ചു എന്നുള്ളതു. മലങ്കര നസ്രാണികളുടെ ഏറ്റവുംപഴയ ലിഖിതചരിത്രം എന്താണ് പറയുന്നതു എന്നുനോക്കാം. മേപ്രാൽ കണിയാന്ത്രം തറവാടിന്‍റെ തട്ടുമ്പുറത്തു നിന്നു കണ്ടെടുത്തതും മലയാളക്കരയുടെ എക്കാലത്തെയും പ്രശസ്തനായ യുക്തിവാദി ഇടമറുക് ജോസെഫിനാൽ നാമകരണം ചെയ്യപ്പെടുകയും ചെയ്ത നിരണംഗ്രന്ഥവരിയുടെ ചിലപേജുകൾ വളരെ അസന്നിഗ്ധമായി പറയുന്നു മലങ്കര മൂപ്പന്മാർ കടമറ്റത്തു പാലമറ്റം (പതിമൂന്നാം നൂറ്റാണ്ടുമുതലെങ്കിലും) തറവാട്ടുകാരായിരുന്നു എന്നും അവരുടെ ആസ്ഥാനപള്ളി (ഇളയമൂപ്പന്‍റെ) കടമറ്റം പള്ളിയായിരുന്നു എന്നും, അവരെ വിളിച്ചിരുന്നപേർ കടമറ്റത്തച്ചന്മാരെന്നുമാണ്.

നിരണം ഗ്രന്ഥവരിഭൂരിപക്ഷവും ആറാം മാർത്തോമയുടെ ഡയറികുറിപ്പുകളാണെങ്കിലും അതു മുൻകാല മൂപ്പന്മാരുടെ ദിനവൃത്താന്ത കുറിപ്പുകളെ അധികരിച്ചുള്ള പകർത്തിയെഴുത്താണെന്നും ഒറിജിനൽ കോപ്പികൾ ചിതലെടുത്തു നശിച്ചുവെന്നും എഴുതപ്പെട്ടിരിക്കുന്നു. അതിനുശേഷം പല എഴുത്തുകളിലും റമ്പാൻപാട്ടിനെ അധികരിച്ചും മലങ്കര നസ്രാണികളും പകലോമറ്റം കഥ വിശ്വസിക്കാൻ ഇടയായി. കാരണം പാലമറ്റവും, മറ്റു കുടുംബങ്ങളെയും ഒന്നിച്ചുചേർത്തു ഒരുപുതുസാഹിത്യം രചിക്കപ്പെട്ടിരുന്നു. എന്നാൽ അതിനുശഷം വന്ന ചരിത്രകാരന്മാർ റമ്പാൻപാട്ടു ലത്തീൻകത്തോലിക്കാ പുരോഹിതനാൽ മലങ്കരസഭയിൽ ഉടലെടുത്തിട്ടില്ലാത്ത വ്യാജ റമ്പാൻ സ്ഥാനാർത്ഥിയെ –മാളിയേക്കൽ തോമാറമ്പാൻ – കൊണ്ടു എഴുതിച്ചതാണെന്നും അതു തികച്ചും മാനിപുലേഷൻ ആണെന്നും കണ്ടെത്തിയിട്ടുണ്ട് .

കൂടാതെ, മലങ്കര മൂപ്പനായ ഒന്നാം മർത്തോമ്മായെ എതിർക്കാൻ പണംകൊടുത്തു വശത്താക്കിയ പറമ്പിൽ ചാണ്ടിയെ ഒന്നാം മർത്തോമയുടെ സഹോദരനായി അവതരിപ്പിച്ചാലേ അതിനുസാധ്യതയുണ്ടാവുകയോള്ളൂ എന്നു ഇവിടുത്തെ റോമാ സഭാധികാരികൾ ചിന്തിച്ചെങ്കിൽ തെറ്റുപറയാനാകില്ലലോ. അങ്ങനെ പറമ്പിലും, പാലമറ്റവും പകലോമറ്റത്തു ലയിച്ചു. ഏറ്റവും സങ്കടം ചരിത്രമറിയാത്ത മലങ്കരനസ്രാണി അതേറ്റുപാടി .

എന്നാണ് കുറവിലങ്ങാട് പള്ളിസ്ഥാപനം?
കുറവിലങ്ങാട് പള്ളി എന്ന് സ്ഥാപിച്ചു എന്നു അവകാശപ്പെടുന്ന ബ്രാഹ്മണ കുടുംബങ്ങൾക്ക് അതുനിശ്ചയമില്ല. യാതൊരു തെളിവുകളുമില്ലാതെ സീറോമലബാർ ചരിത്രകാരന്മാർ AD 105 -ലാണെന്നു അവകാശവാദമുന്നയിക്കുന്നു എന്നുമാത്രം. നിരണം ഗ്രന്ഥവരിയിൽ അതു കൊല്ലവർഷം 337-ൽ (AD 1162) അണ് എന്നു വ്യക്തമായി എഴുതിയിരിക്കുന്നു. ഈ കൊല്ലവർഷത്തെ ക്രിസ്‌തുവർഷമായി എടുത്തു ചിലർ അത് AD 337 -ൽ എന്നു അവകാശപ്പെടുന്നു. അതായതു ഈ പള്ളിയുടെനിർമ്മാണം പിറകിലോട്ടു മാറ്റിയാൽ മാത്രമേ മലങ്കരമൂപ്പനും പകലോമറ്റം കുടുംബ പാരമ്പര്യവുമായിയുള്ള ബന്ധം സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും അതുവഴി മാത്രമേ കുറവിലങ്ങാട്‌ പള്ളിയെ ആർക്കാദിയോകോൻ പള്ളിയായി അവരോധിക്കാൻ പറ്റുകയുള്ളു എന്നുമുള്ള കണ്ടുപിടുത്തതിന്‍റെ നീക്കമാണ്‌ ഈ പഴമ വാദം. എന്നാൽ ഇതൊന്നും ചരിത്രന്വേഷികളുടെ പരിപൂർണ്ണ ദാഹശമനത്തിനു പോന്നതല്ല, ഒരു വാദത്തിനുവേണ്ടി ഈ കാര്യങ്ങൾ അംഗീകരിച്ചാൽ തന്നെയും എന്തു സാഹചര്യ തെളിവുകളാണ് ഇതിനു സഹായം വെക്കാനുള്ളത് ?

വഴിയുണ്ട്, ബ്രാഹ്മണർ വല്യ തെറ്റില്ലാത്ത ആദ്യകാല ക്രോണികളേഴ്‌സ് ആയിരുന്നു. അവർ തങ്ങൾ കുടിയേറി ഒത്തുകൂടി താമസിച്ചുവന്നപ്പോൾ മലങ്കരയെ എങ്ങനെ കൈപിടിയിലൊതുക്കണമെന്നു ചിന്തിച്ചുകൊണ്ടിരുന്നു എന്നുകരുതുക. അതിനവർ പലകഥകൾ മെനഞ്ഞുകാണുമല്ലോ. പരശുവും മഴുവും ഒക്കെ അതിന്‍റെ ഭാഗമായിക്കണ്ടാൽ മതി. എന്നാൽ പിന്നീട് അവരുടെ സഭകൂടി മലങ്കരയിലെ ജനപദങ്ങളിലേക്കു ഗ്രൂപ്പുകളായി നുഴഞ്ഞുകേറാൻ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് മുപ്പത്തിരണ്ട് ബ്രാഹ്മണ സെറ്റിൽമെന്റ് (settlements) അവർ നടത്തിയത്.

ബ്രാഹ്മണർ തങ്ങളുടെ ആദ്യകാല സെറ്റില്മെന്റുകൾക്കും പ്രൈമറി അവലോകങ്ങൾക്കും ശേഷം മലങ്കരയെയും, അതിലെ നാടുവാഴികളെയും, ജനസമുദായങ്ങളെയും പഠിക്കുകയും സ്വന്തം താല്പര്യത്തിനായി എങ്ങനെ മലങ്കരയെ കിഴ്പെടുത്താമെന്നു ആലോചിക്കുകവഴി ഉരുത്തിരിഞ്ഞതാണ് ഈ 32 സെറ്റില്മെന്റുകൾ. അതുവളരെ ബുദ്ധിപൂർവമായി എടുത്തതീരുമാനമാണെന്നു ആ വഴികളിലൂടെ നടക്കുന്നവർക്കുമനസിലാക്കാൻ പറ്റുന്നകാര്യമാണ്. ഇവിടെ നാം അവരുടെ രാഷ്ട്രീയ സാമൂഹിക നടപടികളെക്കുറിച്ചൊന്നും ആഴത്തിൽ ചിന്തിക്കാൻ പോകുന്നില്ല, കാരണം അതു നമ്മുടെ വിഷയത്തിനു കൂടുതലൊന്നും ഉപകരിക്കുമെന്നുതോന്നുന്നില്ല. എന്നാൽ അവർ എവിടെയൊക്കെയാണ് കുടിയേറിയതു? എന്തുകൊണ്ട് അവിടേക്കുപോയി? ഏതുകാലത്താണ് ഇതു നടന്നിരിക്കുന്നത്. ഇത്രയൊക്കെയേ നമുക്കുവേണ്ടൂ.

ബ്രാഹ്മണർ എവിടെയൊക്കെയാണ് തങ്ങളുടെ സെറ്റില്മെന്റുകൾ നടത്തിയത് ?

Several Brahmanan settlements were founded in Kerala well before the re-establishment of the Chera kingdom with their new capital at Mahodayapuram. But they spread, establishing fresh settlements by fusing together elements of established ones and by amalgamating two or more settlements to form a bigger one.
The thirtytwo original settlements, as given in the Keralolpathi, are :

a) Between rivers Perumpuzha and Karumanpuzha: [1) Payyannur, 2) Perumchellur, 3) Alathur, 4) Kaaranthola, 5) Chokiram alias Sukapuram, 6) Panniyur, 7) Karikkat, 8) Isanamangalam, 9) Thrssivaperur and 10) Peruvanam;]

b) Between rivers Karumanpuzha and Churni: [11) Chaamunda, 12) Irungatikkutal, 13) Avattiputhur, 14) Paravur, 15) Airanikkalam, 16) Muzhikulam, 17) Kulavur, 18) Atavur, 19) Chenganatu, 20) Ilibhyam, 21) Uliyannur, 22) Kalutanatu;]

c) Between river Churni and Cape Comorin (Kanyakumari): [23) Ettumanur, 24) Kumaaranallur, 25) Katamaruku, 26) Aranmula, 27) Thiruvalla, 28) Kitangur, 29) Chengannur, 30) Kaviyur, 31) Venmani, 32) Neermanna.]  More Details >>

എന്തുകൊണ്ടായിരിക്കണം ഈ വേദക്കാർ 32 പ്രദേശങ്ങളിൽ സെറ്റിൽചെയ്യാൻകരണം?
ഒരു ദിവസം രാവിലെ എണീറ്റു സഭകൂടി നാം 32 ആയി പിരിഞ്ഞു കുടിയിരിക്കുക എന്നതീരുമാനമൊന്നും എടുത്തതാകാൻ വഴിയില്ല. അതായതു യാഗങ്ങളും, അല്ലറചില്ലറ ചെപ്പടിവിദ്യകളുമായി ജീവിക്കാൻ കുടിയേറിയ ഈ സമുദായം ജനപദങ്ങളിൽ ചെന്നു അവിടത്തെ നാടുവാഴികളെ കാണുകയും അവരുടെ ചെപ്പടിവിദ്യകളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുകയും നാടുവാഴികളെ അവരുടെ സര്വൈശ്വര്യങ്ങൾക്കും വേണ്ടി തങ്ങൾ യാഗങ്ങൾ നടത്താമെന്നു മോഹിപ്പിക്കുകയും ചെയ്തുകാണും. അതുവഴി അല്ലലില്ലാത്ത ഒരു ജീവിതം സൃഷ്ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശം .

അതായതു അവർ കുടിയേറിയതു മുൻപേയുണ്ടായിരുന്ന ജനപദങ്ങളിലേക്കാണ് എന്നുള്ളതു ഒരുവാസ്തവം. അതായതു അവർകുടിയേറിയകാലത്തു മലങ്കരയിൽ ഉണ്ടായിരുന്ന (തുച്ഛമാകാമെങ്കിലും ) ജനപദങ്ങൾ ഈപ്രദേശങ്ങളിലായിരുന്നു. ആ പ്രദേശങ്ങളിലൊന്നും ബ്രാഹ്മണരുടെ സെറ്റില്മെന്റുകൾ ഇതിനുമുമ്പ് ഉണ്ടയിരിക്കാൻ വഴിയില്ലല്ലോ. അതായതു മലങ്കരയിൽ ഒരു ഓർഗനൈസ്ഡ് കുടിയേറ്റം ബ്രാഹ്മണർ നടത്തുന്നതു ആറു -എട്ടാം നൂറ്റാണ്ടോടുകൂടിയാണ്. എല്ലായിടത്തും ഒരേകാലങ്ങളിലായിരിക്കുകയില്ല. വടക്കു ആദ്യകാലങ്ങളിലും തെക്കോട്ടുവരുമ്പോൾ അതുകഴിഞ്ഞുമായിരിക്കുമല്ലോ. ആദ്യം നടന്നകുടിയേറ്റങ്ങൾ വിജയകരമായപ്പോൾ അതുകഴിഞ്ഞുള്ളവക്ക് പ്രചോദനമായി. മലങ്കരയിൽ ഇന്നു കാണുന്ന രീതിയിലുള്ള ക്ഷേത്രാചാരങ്ങളുടെ ഉത്ഭവം തന്നെ ഈ ബ്രാഹ്മണകുടിയേറ്റങ്ങളാണ് എന്നു നിസ്സംശയം പറയാം .

ഇത്രയും പറഞ്ഞതു വിഷയത്തിന്‍റെ ആമുഖമായാണ്. ഇവിടെ നമ്മുടെ താല്പര്യം ചൂർണിക്കും (ദ്രാവിഡന്‍റെ ചുരുളി) കുമരിക്കും ഇടയിലുള്ള ഏറ്റുമാനൂർ എന്നസ്ഥലമാണ്. അതിനടുത്തു കിടങ്ങൂരോക്കെ വരുന്നുണ്ടെങ്കിലും നമ്മടെ കുറവിലങ്ങാടിതിഹാസം ബന്ധപ്പെട്ടുകിടക്കുന്നതു ഏറ്റുമാനൂരോടാണല്ലോ.

അതായതു ഏറ്റുമാനൂർ ബ്രാഹ്മണർ തന്നെഎത്തിയിരിക്കുന്നതു എട്ടാംനൂറ്റാണ്ടോടെയാകണമല്ലോ. അതല്ല അതിനുമുമ്പേ ഉണ്ടായിരുന്നു എന്നു വാദിക്കുന്നവരോട് ഒരുചെറിയ റിലാക്സേഷൻ കൊടുക്കാം, ആറാം നൂറ്റാണ്ടിൽ എന്നുവെക്കുക. അതായതു ആറാംനൂറ്റാണ്ടിൽ ഏറ്റുമാനൂർ എത്തിയ നമ്പൂതിരിമാർ പിന്നെയും വർഷങ്ങളെടുത്തിരിക്കാം ഏറ്റുമാനൂർ അമ്പലം കൈവശപ്പെടുത്താൻ അല്ലെങ്കിൽ ക്ഷേത്രാചാരങ്ങൾ തുടങ്ങാൻ. അതായതു ഏറ്റുമാനൂരുനിന്നും പത്തുകിലോമീറ്റർ അകലെയുള്ള കുറവിലങ്ങാട് ആറാംനൂറ്റാണ്ടിൽ അല്ലെങ്കിൽ എട്ടാംനൂറ്റാണ്ടിൽ പോലും ഒരു ജനപദമായിരുന്നില്ല. ആയിരുന്നെങ്കിൽ നമ്പൂതിരിമാർ അവിടെ സെറ്റിൽമെന്റ് നടത്തുമായിരുന്നു എന്നുപറയുന്നത്‌ യുക്തിപരമായിരിക്കുമല്ലോ.

അതായതു നമ്പൂതിരിമാരുടെ കുടിയേറ്റം ആറുമുതൽ എട്ടാം നൂറ്റാണ്ടുവരെയായിരിക്കെ നമ്പൂതിരിസെറ്റില്മെന്റ് ഇല്ലാതിരുന്ന ഒന്നാം നൂറ്റാണ്ടിൽ കടലിനടിയിൽ കിടന്നിരുന്ന ചാവക്കാട് പാലയൂർ പ്പള്ളിയിൽ നിന്നും കള്ളി, കള്ളിയാങ്കൽ, പകലോമറ്റം, ശങ്കരപുരി തുടങ്ങിയ ബ്രാഹ്മണകുടുംബങ്ങളിൽനിന്നു തോമാശ്ലീഹാ ജ്ഞാനസ്നാനം മുക്കിയ കുടുംബക്കാർ AD 105 -ൽ 140 കിലോമീറ്റര് സഞ്ചരിച്ചു (അതിനിടയിലുള്ള പലജന പദങ്ങളെയും മറികടന്നു) കുറവിലങ്ങാട് എന്നുവിളിക്കുന്ന ആൾ താമസമില്ലാതിരുന്ന പട്ടികാട്ടിൽ ഏറ്റുമാനൂരില്ലാതിരുന്ന ബ്രാഹ്മണ ക്ഷേത്രത്തിന്‍റെ അനുവാദത്തോടെ പള്ളിസ്ഥാപിച്ചുവെന്നു അവകാശപെടുന്നവരോട് ചോദിക്കാനൊന്നേയുള്ളൂ – ഇത്തരം അസംബന്ധം ഉളിപ്പില്ലാതെ പ്രചരിപ്പിക്കുന്ന സുറിയാനി ക്രിസ്ത്യാനികളെ, പിന്നെ എങ്ങനെയാണു ചരിത്രകാരന്മാർ നിങ്ങളുടെ കഥകളെ പരിഹസിക്കാതിരിക്കുന്നതു?

Courtesy : Thomas George

അനുബന്ധം : കാതോലിക്ക സഭാംഗവം, വാഗ്മിയും, ചരിത്രാന്വേഷിയുമായ ശ്രീ. അലക്സാണ്ടർ ജേക്കബ് I. P. S, കാതോലിക്ക സഭയുടെ തന്നെ മറ്റൊരു ഉപസഭയായ സിറോ മലങ്കര കാതോലിക്ക സഭയുടെ മാസികയായ, “മലങ്കര സഭ താരകം” ഒക്ടോബർ 2017 എഡിഷനിൽ കുറവിലങ്ങാട് പള്ളി സ്ഥാപിക്കപ്പെട്ടത് ക്രിസ്തു വർഷം 1150 ലാണ് എന്ന് സമർഥിച്ചിരിക്കുന്നു .

കുറവിലങ്ങാട് പള്ളിച്ചരിത്രം സീറോ മലബാർ റോമൻ കത്തോലിക്കാസഭയുടെ ആസ്ഥാനമായി ആ സഭയിലെ കല്ദായവാദികൾ ഉയർത്തിക്കൊണ്ടുവരുവാൻ…

Posted by Thomas George on Tuesday, 7 August 2018