OVS - Latest NewsOVS-Kerala News

കർമപദ്ധതികൾ യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു

ആലുവ :- അങ്കമാലി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന അമ്പാട്ട് ഗീവർഗീസ് മാർ കൂറിലോസിന്റെ 125–ആം  ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടപ്പാക്കുന്ന വിവിധ കർമപദ്ധതികൾ യൂഹാനോൻ മാർ പോളിക്കാർപ്പസ് ഉദ്ഘാടനം ചെയ്തു. തൃക്കുന്നത്തു സെമിനാരിക്കു സ്ഥലം വാങ്ങിയതും ഭദ്രാസന ആസ്ഥാനത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതും തിരുമേനിയാണെന്നും അദ്ദേഹത്തിന്റെ ഓർമയ്ക്കായി വിവിധ ജീവകാരുണ്യ പദ്ധതികൾ ഭദ്രാസനത്തിൽ നടപ്പാക്കുമെന്നും മാർ പോളിക്കാർപ്പസ് പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ. ബോബി വർഗീസ് അധ്യക്ഷത വഹിച്ചു. കോർ എപ്പിസ്കോപ്പമാരായ വി.വി. ബഹനാൻ, മത്തായി ഇടയനാൽ, സി.കെ. ഐസക്, ജേക്കബ് മണ്ണാറപ്രായിൽ, തോമസ് പോൾ റമ്പാൻ എന്നിവർ പ്രസംഗിച്ചു.