Outside KeralaOVS - Latest News

ഓർത്തഡോക്സ്‌ സഭയ്ക്ക് മഹാരാഷ്ട്ര കോലാപ്പൂരിൽ പുതിയ കോൺഗ്രിഗേഷൻ

മഹാരാഷ്ട്ര : പരിശുദ്ധ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മുംബൈ ഭദ്രസനത്തിൽ സഭാ ഭാസുരൻ പരിശുദ്ധനായ വട്ടശേരിൽ തിരുമേനിയുടെ നാമധേയത്തിൽ പ്രഥമ കോൺഗ്രിഗേഷൻ കോലാപ്പൂരിൽ നിലവിൽ വന്നു.ഇടവക ആരംഭിക്കുന്നതിനു മുന്നോടിയായിയാണ് കോൺഗ്രിഗേഷൻ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് .മുംബൈ ഭദ്രാസന അധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകർമ്മീകത്വത്തിൽ സെന്റ്‌.അൽഫോൻസാ കത്തോലിക്കാ ദേവാലയത്തിൽ സമൂഹ ബലി നടന്നു.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കൂറിലോസ് മെത്രാപ്പോലീത്താ സെന്റ്‌.ഡയനീഷ്യസ് ഓർത്തഡോക്സ്‌ കോൺഗ്രിഗേഷൻ എന്ന പേര് പ്രഖ്യാപിച്ചത്.യൗനാൻ മുളമൂട്ടിൽ കോർ എപ്പിസ്ക്കോപ്പ,ഫാ.ജോസ് ചെറിയംപനാട്ട്,ഫാ.സാം പി ജോർജ്,ഫാ.വർഗീസ്‌ മോണോത്ത്‌,കോൺഗ്രിഗേഷൻ വികാരി ഫാ.സിബി സ്കറിയ തോമസ്‌ എന്നിവർ വി.കുർബാനയിൽ സഹ കാർമ്മീകരായിരിന്നു.പി ഡി ജോൺ,ജോർജ് തോമസ്‌,കെ വി പൗലോസ്‌ എന്നിവർ പ്രസംഗിച്ചു