OVS-Kerala News

ജോൺസ് എബ്രഹാം കോനാട്ട് അച്ചനെ ശ്രുശ്രുഷക സംഘം വൈസ് പ്രസിഡന്റ്‌ ആയി നിയമിച്ചു

പിറവം :-മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ വൈദീക ട്രെസ്ടിയും ,കോട്ടയം ഓർത്തഡോൿസ്‌ തിയോളജിക്കൽ സെമിനാരി അദ്ധ്യാപകനും ,സുറിയാനി മല്പാൻനുമായ ബഹു .ജോൺസ്  എബ്രഹാം കോനാട്ട്  അച്ചനെ വി.സഭയുടെ അഖില മലങ്കര ശിശ്രൂഷക സംഘം ഉപാദ്ധ്യക്ഷനായി  പരി ബസേലിയോസ് മാർ തോമ  പൗലോസ്‌ ദ്വുതിയൻ കാതോലിക്ക ബാവ തിരുമനസുകൊണ്ട് നിയമിച്ചു.    പ്രസിഡന്റ് അഭി.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപോലീത്തയുടെ ശുപാർശ അംഗീകരിച്ചാണ് കാതോലിക്ക ബാവ അച്ചനെ നിയമിച്ചത്.കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പാമ്പാക്കുട വലിയ പള്ളി വികാരി ആണ്  അച്ചൻ.