OVS - Latest NewsOVS-Kerala News

കൈയ്യൂക്കും അധികാരവുപയോഗിച്ച് വിധി അട്ടിമറിക്കാൻ ശ്രമം ; വിഘടിത വിഭാഗത്തിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി/പാലക്കാട്‌ :    സഭാക്കേസിൽ  കൈയ്യൂക്കും അധികാരം ദുരുപയോഗിച്ചു വിധി അട്ടിമറിക്കാൻ ശ്രമിക്കരുതെന്ന് വിഘടിത വിഭാഗത്തോട് മുന്നറിയിപ്പുമായി സുപ്രീം കോടതി.തൃശ്ശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളിയുടെ ഉടമസ്ഥ അവകാശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ വിഘടിത വിഭാഗം സമർപ്പിച്ച ഹർജി തള്ളി.ഇനി ഇത്തരം കേസുമായി സുപ്രിം കോടതിയെ ഒരു കക്ഷിയും സമീപിക്കരുത് എന്നും കേസുകൾ എല്ലാം അന്തിമ തീർപ്പ് കൽപ്പിക്കപ്പെട്ടതാണ് എന്നും കോടതി. സമയം വെറുതെ കളയരുത്, അങ്ങനെ സംഭവിച്ചാൽ ചിലവ് കൊടുക്കേണ്ടി വരും എന്നും ജസ്റ്റിസ് അരുൺ മിശ്ര വാക്കാൻ പരാമർശം നടത്തി.

സഭ ( കെ.സി.വർഗീസ് )കേസിൽ 2017 ജൂലൈ 3നു നൽകിയ വിധി മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയ്ക്കു കീഴിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചിരുന്നു. അന്യായം ഫയൽ ചെയ്യാനുള്ള അനുമതി റദ്ദാക്കിയ പ്രത്യേക കോടതിയുടെ നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ചാലിശേരി സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് ഓർത്തഡോക്‌സ് സുറിയാനി പള്ളിക്കുവേണ്ടി നൽകിയ ഹർജി ജഡ്ജിമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരുടെ ബെഞ്ച് തീർപ്പാക്കിയത്.സിവിൽ നടപടി ചട്ടത്തിലെ 92ാം വകുപ്പു പ്രകാരം, അന്യായം നൽകാനുള്ള അനുമതി കോടതി നൽകിയിരുന്നു. എന്നാൽ, അന്യായവും അനുമതിയപക്ഷേയും ഒരുമിച്ചാണു നൽകിയതെന്ന വിലയിരുത്തലിൽ, പ്രത്യേക കോടതി അനുമതി റദ്ദാക്കി. ഇതു ഹൈക്കോടതി ശരിവച്ചു. അതിനെതിരെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഉന്നയിച്ച വിഷയം അക്കാദമിക താൽപര്യം മാത്രമുള്ളതാണെന്നും കഴിഞ്ഞ വർഷം ജൂലൈയിലെ വിധി എല്ലാ പള്ളികൾക്കും ബാധകമാണെന്നും കോടതി വിശദീകരിച്ചിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ