OVS - Latest NewsOVS-Kerala News

നെച്ചൂർ പള്ളിയിൽ നടത്തിയ ശവസംസ്കാര ശുശ്രൂഷ സമാധാന ശ്രമങ്ങൾക്ക് മാതൃക

പിറവം: 2017 ജൂലൈ 3 വിധിയോടു കൂടി മലങ്കരസഭയുടെ പൂർണ്ണ ഭരണസ്വാതന്ത്ര്യത്തിലേക്ക് ചേർക്കപ്പെട്ട നെച്ചൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവകാംഗങ്ങൾ ആയിരുന്ന, മുൻപ് പാത്രിയർക്കീസ് വിഭാഗത്തിൽപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം ആളുകളെയും പുതിയൊരു കോൺഗ്രിഗേഷൻ ഉണ്ടാക്കി പ്രധാന പള്ളിയിൽ നിന്നും വേർതിരിച്ച് കൊണ്ടുപോയി സമാന്തര ഭരണം നിർവഹിക്കുകയും, ഓർത്തഡോക്സ് വികാരിയോട് സഹകരിക്കാതെയും അറിയിക്കാതെയും സെമിത്തേരിയിൽ ശവസംസ്കാര ശുശ്രൂഷകൾ നിർവഹിച്ചു വരികയും ചെയ്യുകയുണ്ടായി. എന്നാൽ 2019 ജൂലൈ 2-ലെ കർശനമായ ഉത്തരവോടുകൂടി ഈ പ്രക്രിയ പൂർണമായി അവസാനിക്കുകയും അതിനെത്തുടർന്ന് പാത്രിയർക്കീസ് വിഭാഗത്തിൽ തുടർന്നു പോയ ആളുകളുടെ ശവസംസ്കാരം പള്ളിയിൽ നടത്തുന്നത് വികാരിയുടെ അനുമതിയോടുകൂടി മാത്രമേ പാടുള്ളൂ എന്ന് കർശനമാക്കുകയും ചെയ്യപ്പെടുകയുണ്ടായി. തുടർന്നുണ്ടായ ഒരു മരണം വികാരിയെ അറിയിക്കാത്തത് മൂലം കോൺഗ്രിഗേഷനോട് ചേർന്നുള്ള സ്ഥലത്ത് ശവസംസ്കാരം നടത്തേണ്ട ഗതികേട് മറുവിഭാഗിൽ തന്നെ വിവാദമുണ്ടാക്കി. അതിനെത്തുടർന്ന് മലങ്കരയിൽ ആകെ, മുൻപ് പാത്രിയർക്കീസ് വിഭാഗത്തിൽപ്പെട്ട വിശ്വാസികളിൽ പലരും ഇടവക പള്ളി ഉപേക്ഷിച്ചു പോകരുത് എന്ന ഒരു മാനസികാവസ്ഥ രൂപീകൃതമാവുകയും, പല പള്ളികളിലും മാതൃ ഇടവകയുടെ കൂടെ ചേർന്നു പ്രവർത്തിക്കുവാനും ആരാധനയിൽ പങ്കെടുക്കുവാനും ബഹുഭൂരിപക്ഷം ജനങ്ങളും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇത് മനസ്സിലാക്കിയ വിഘടിത വിഭാഗം പല വീടുകളിലും ഭീഷണിയുടെ രൂപത്തിൽ മൃതദേഹം റാഞ്ചിക്കൊണ്ടു പോയി സംസ്കാര ശുശ്രൂഷകൾ വികലമാക്കുന്ന പ്രക്രിയ നടന്നുവരികയാണ്.

ഈ അവസരത്തിലാണ് നെച്ചൂർ ഇടവകയിൽപെട്ട കക്കാട് കരവട്ടെ തൊഴുപ്പാട്ട് പരേതനായ കെ.സി മത്തായിയുടെ ഭാര്യ ചിന്നമ്മ(80) മരണപ്പെട്ടപ്പോൾ കുടുംബം തങ്ങളുടെ മാതാവിൻ്റെ ശവസംസ്കാരം നടത്തി കൊടുക്കുവാൻ പള്ളിവികാരിയെ അറിയിച്ചു, പള്ളിയിൽ വച്ച് നടത്തേണ്ട എല്ലാ ശുശ്രൂഷകളും പൂർണമായും നടത്തി, പ്രിയപ്പെട്ട മാതാവിന് ആത്മശാന്തി കൊടുക്കുന്നതിന് തയ്യാറായി എന്നത് എല്ലാവർക്കും ഒരു മാതൃകയാണ്. മുൻപ് കോലഞ്ചേരി, ഞാറക്കാട്, മണ്ണത്തൂർ, കാഞ്ഞിരമറ്റം ഇടവകകളിൽ ഇത്തരത്തിൽ പൂർണമായും ഔദ്യോഗികമായിത്തന്നെ ശവസംസ്കാര ശുശ്രൂഷകൾ നടത്തപ്പെട്ടു എന്നുള്ളത് പ്രസ്താവ്യമാണ്.

ഇന്ന് നടന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് വികാരി ഫാ.ജോസഫ് മലയിൽ, ഭദ്രാസന സെക്രട്ടറി റവ. ഫാ. സി. എം. കുര്യാക്കോസ്, വെെദീകരായ ഫാ. ജോസ് തോമസ്, ഫാ.മാത്യൂസ് വാതക്കാട്ടേൽ, ഫാ.യാക്കോബ് തോമസ് എന്നിവർ കാർമ്മികത്വം വഹിച്ചു. ഇടവകക്കാരന് ഒരു അവകാശവും നിഷേധിക്കപ്പെടില്ല എന്നത് തെളിയിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് വികാരി ഫാ. ജോസഫ് മലയിൽ പറഞ്ഞു.

തർക്കമല്ല നിയമങ്ങൾ പാലിച്ചുള്ള സമാധാനമാണ് മലങ്കര സഭയിൽ വേണ്ടത് എന്ന് യാക്കോബായ കുടുംബം. ചിന്തിക്കു സഹോദരങ്ങളെ !!!!

Posted by Orthodox Vishvaasa Samrakshakan on Wednesday, 24 July 2019

ആറടി മണ്ണിൻ്റെ പിന്നിലെ കൗശലവും സാധ്യതകളും