OVS - Latest NewsOVS-Kerala News

കോതമംഗലം ചെറിയപള്ളി: യാക്കോബാ വിഭാഗത്തിൻ്റെ സ്റ്റേ ആവിശ്യം ഹൈക്കോടതി തള്ളി.

കൊച്ചി: കോതമംഗലം ചെറിയപള്ളിയുമായി ബന്ധപ്പെട്ടു മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയ്ക്ക് അനുകൂലമായി വന്നിട്ടുള്ള അനുകൂല ഉത്തരവുകൾ സ്റ്റേ ചെയ്യണം എന്ന യാക്കോബാ വിഭാഗത്തിൻ്റെ ആവിശ്യം ഹൈക്കോടതി തള്ളി. ഇതോടെ കോതമംഗലം മാർതോമൻ ചെറിയപള്ളി വികാരി വദ്യ തോമസ് പോൾ റമ്പാച്ചന് മുവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷൻ തുടരും. പൊലീസിനെ വിമര്‍ശിച്ച ഹൈക്കോടതി, രാജ്യത്ത് പൊലീസ് ആക്ട് മാത്രമല്ല നിലവിലുളളതെന്നും എല്ലാ കോടതി ഉത്തരവുകളും നടപ്പാക്കാൻ ഉള്ളതാണെന്നും  പറഞ്ഞു.

ജൂലൈ 3 -ലെ സുപ്രീം കോടതി ഉത്തരവ് ഈ പള്ളിയ്ക്കും ബാധകം. മലങ്കര ഓർത്തഡോക്സ്‌ സഭയുടേ 1934 ഭരണഘടന അനുസരിച്ചു കോതമംഗലം ചെറിയപള്ളിയും ഭരിക്കപ്പെടണം. മലങ്കര ഓർത്തഡോക്സ്‌ സഭ നിയമിച്ച വൈദികന് മതപരമായ ചടങ്ങുകൾ നടത്താൻ ബന്ധപ്പെട്ടവർ സൗകര്യം ഒരുക്കികൊടുക്കണമെന്നും ഹൈ കോടതി ആവശ്യപ്പെട്ടു. ഓർത്തഡോക്സ്‌ സഭയ്ക്ക് വേണ്ടി അഡ്വ. പി ബി കൃഷ്ണൻ, അഡ്വ. ശ്രീകുമാർ, അഡ്വ. റോഷൻ സി അലക്സാണ്ടർ എന്നിവർ ഹാജരായി .

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

നാം അറിയണം… സത്യം തിരിച്ചറിയണം….

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്തുവാൻ പോലീസ് സംരക്ഷണം നൽകുവാൻ കോടതി ഉത്തരവായി

കോതമംഗലം ചെറിയ പള്ളി ഉത്തരവ്-സത്യത്തെ കാപട്യംകൊണ്ട് മൂടരുത്.