OVS - Latest NewsOVS-Kerala News

ബഥനി തക്‌സാ പുനഃപ്രസിദ്ധികരിച്ചു

മലങ്കര ഓർത്തഡോക്സ്‌ സഭയിൽ ആദ്യമായി പ്രസിദ്ധികരിച്ച മലയാളം തക്‌സായാണ് ബഥനി തക്‌സാ. 1940 നവംബർ 2ന് പരുമല പള്ളിയിൽ വച്ചാണ് അന്ന് പ്രസിദ്ധികരിച്ചത്. ഇന്ന് 78 വർഷങ്ങൾക്ക് ശേഷം ബഥനി ആശ്രമത്തിൻ്റെ ശതാബ്‌ദിയുടെ ഭാഗമായി ആശ്രമത്തിൽ നിന്ന് പ്രസിദ്ധികരിച്ചിട്ടുള്ള എല്ലാ പുസ്തകങ്ങളും പുനഃ പ്രസിദ്ധികരിക്കുന്ന കുട്ടത്തിൽ ഏറെ പ്രചുര പ്രചാരം നേടിയിട്ടുള്ള ബഥനി തക്‌സാ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സ് കൊണ്ട് പരുമല സെമിനാരിയിൽ വച്ച് പുനഃ പ്രസിദ്ധികരിച്ചു.

ബഥനി ആശ്രമ സ്ഥാപക പിതാവായ ഭാഗ്യ സ്മരണാർഹനായ മലങ്കരയുടെ ധർമ്മയോഗി അഭി അലക്സിയോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ പിതൃ സഹോദരൻ മട്ടക്കൽ അലക്സാന്ദ്രയോസ്‌ മൽപ്പാൻ അച്ചൻ സുറിയാനിയിൽ നിന്ന് പൂർണമായും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ഈ തക്‌സാ ബഥനി ആശ്രമത്തിൽ നിന്നാണ് പ്രസിദ്ധികരിച്ചത് ആയത് കൊണ്ട് ഇത് ബഥനി തക്‌സാ എന്ന് അറിയപ്പെട്ടു.

ഭാഷാ പ്രയോഗം കൊണ്ട് ജനമനസുകൾ കിഴടക്കിയിട്ടുള്ള ബഥനി തക്‌സാ പഴയകാല പിതാക്കന്മാർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇന്ന് അതിന്റെ തനിമ ചോരാതെ വീണ്ടും പ്രസിദ്ധികരിക്കുവാൻ കാട്ടിയ ശ്രമം അഭിനന്ദനീയം എന്ന് പ്രകാശനം ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സ് കൊണ്ട് കല്പിക്കുകയുണ്ടായി. ഇതിൻ്റെ ഏതാനും കോപ്പികൾ ആവശ്യപ്പെടുകയും ചെയ്തു. ബഥനി ആശ്രമ സുപ്പീരിയർ ഫാ സക്കറിയ ഓ ഐ സി. ഫാ ഇയോബ് ഓ ഐ സി എന്നിവർക്കാണ് ഇതിൻ്റെ ചുമതല. സഭയുടെ ഔദ്യോഗിക പ്രസിദ്ധികരണ വിഭാഗമായ MOC ആണ് ഇത് പ്രസിദ്ധികരിക്കുന്നത്. മട്ടക്കൽ കുടുംബാംഗങ്ങങ്ങൾ ആണ് ഇതിൻ്റെ പ്രസിദ്ധികരണ ചിലവ് വഹിക്കുന്നത് എന്ന കാര്യം നന്ദിയോടെ ഓർക്കുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

“മലങ്കരയുടെ ധർമ്മയോഗി” മാർ തേവോദോസിയോസിന്‍റെ ഗര്‍ജ്ജനം പ്രസക്തമാകുബോള്‍