OVS - Latest NewsOVS-Kerala News

ഒരു യാക്കോബായ നുണ കൂടി  പൊളിയുന്നു ; വിധിപ്പകർപ്പിന്റെ പൂർണ്ണരൂപം പുറത്ത്

കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തില്‍പ്പെട്ട കോഴിപ്പിള്ളി കാരമല സെന്റ്‌ പീറ്റേഴ്സ് ആന്റ് സെന്റ്‌ പോള്‍സ് പള്ളിയുമായി ബന്ധപ്പെട്ടു ബ.കേരളാ ഹൈക്കോടതിയില്‍ നിന്ന് റിവ്യൂ ഉത്തരവുണ്ടായി. ഉത്തരവ് അനുകൂലമാണെന്ന വ്യാജ പ്രചരണവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.

വിധിപ്പകർപ്പ് വിശദാംശങ്ങൾ പുറത്ത് വന്നതോടെ മറ്റൊരു യാക്കോബായ നുണ കൂടി പൊളിഞ്ഞു.ബഹു സുപ്രീം കോടതിയുടെ 1995 ലെ ഉത്തവില്‍ ഉണ്ടായ ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ “അന്തൃോഖ്യ” എന്ന പദം ഇല്ലായിരുന്നു എന്നും എന്നാല്‍ 2017 ജൂലായ്‌ 3 ഉത്തരവില്‍ “അന്തൃോഖ്യ” എന്ന പദം കൂടുതലായി കാണുന്നു എന്നുമാണ് തർക്ക വിഷയം.

എന്നാല്‍ ഈ പ്രശ്നം ഹൈക്കോടതി റിവ്യൂവിലൂടെ പരിഹരിക്കേണ്ടതല്ലെന്നും ഈ കേസിന്റെ അന്തിമ തീർപ്പില്‍ തെളിവുകള്‍ പരിശോനക്ക് വിധേയമാക്കുബോള്‍ (ട്രയല്‍ കേസില്‍) നിയമം അനുശാസിക്കുന്നു എങ്കില്‍ നോക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

എന്താണ് ഈ കേസിന് ആസ്പദമായ വസ്തുത?

കഴിഞ്ഞ കുറെ കാലമായി വിഘടിത വിഭാഗം വക്കീല്‍ 1934 ഭരണഘടന വ്യാജമായി അച്ചടിച്ച്‌ വരുന്നു എന്നും അതിനാല്‍ അത് തെളിവായി സ്വീകരിച്ചു കൂട എന്നും 34 ഭരണഘടന കോടതിയില്‍ തെളിവായി ഹാജരാക്കിയവർക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ കൊടുത്തു വരുന്നു. എന്നാല്‍ ഈ കേസുകളില്‍ ഒന്നും അദ്ദേഹത്തിന് വിജയിക്കാനും കഴിഞ്ഞിട്ടില്ല എന്നത് വാസ്തവം. എന്നാല്‍ വിഘിടിത വിഭാഗത്തിലെ ചിലരെ ഈ പ്രക്രിയ സന്തോഷിപ്പിച്ചു എന്നും അവരില്‍ ആശയകുഴപ്പം ഉണ്ടാക്കിക്കാന്‍ സാധിച്ചു എന്നതും വിസ്മരിക്കുന്നില്ല.യാക്കോബായ അസോസിയേഷൻ മുമ്പ് ജന ശ്രദ്ധ പിടിച്ചു പറ്റാനാണ് ശ്രമം. ഈ വിഷത്തിലെ സത്യാവസ്ഥ എന്തു എന്ന് വിഘിടിത വിഭാഗം മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. അതവർക്ക് വായിച്ചിട്ട് മനസിലാകാത്തതാവാം എന്നും കരുതുന്നു. അപ്രകാരം ഉള്ളവർക്ക് വേണ്ടി ഒരു ചെറു വിശദീകരണം നൽകുന്നു.

1995 സുപ്രീം കോടതി വിധി പാരഗ്രാഫ് 103 ഇപ്രകാരം പറയുന്നു “THE CONSTITUTION ADOPTED BY THE MALANKARA ASSOCIATION HELD ON DECEMBER 26, 1934:

The Constitution which was adopted on December 26, 1934 provides for various aspects concerning the Malankara Church and the Malankara Association. The relevant Articles, as originally approved in 1934, read thus:

“(1) Malankara Church is a division of Orthodox Syrian Church. Primate of the Orthodox Syrian Church is Patriarch.

വകുപ്പുകള്‍ 2,5,90,91,92,93,101 കൂടി ഇതിനോടൊപ്പം ചേർത്തിട്ടുണ്ട് (അവയ്ക്ക് കേസുമായി പ്രസക്തി ഇല്ലാത്തതിനാല്‍ ഇവിടെ ചേർക്കുന്നില്ല)

ഇവിടെ പറയുന്ന ഭരണഘടന എന്നതു 1934 ഡിസംബര്‍ മാസം 26 നു കൂടിയ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പാസ്സാക്കിയ ഭരണക്രമീകരണത്തിലെ ഒന്നാമത്തെ വകുപ്പാണ്. അതില്‍ ‘അന്ത്യോഖ്യ’ എന്ന പദം ഇല്ല എന്നത് വസ്തുതയാണ് അതില്‍ തെറ്റുമില്ല. എന്നാല്‍ ഈ ‘അന്ത്യോഖ്യ’ എന്ന പദം എങ്ങനെ വന്നു എന്നുള്ളതാണ് തർക്കത്തിന്റെ ആധാരം. അതിന്റെ ഉത്തരം 1995 സുപ്രീം കോടതി തന്നെ തൊട്ടടുത്ത പാരഗ്രാഫ് 104 പറയുന്നു
“ The constitution was amended in 1951 and again in 1967. When the 1951 amendments were made, the judgement of the Travancore High Court dated August 8, 1946 was holding the field where under the Catholicos group were declared as strangers to the Malankara Church. For that reason, it appears, none of the members of the Patriarch group participated in effecting the said amendments”.

1951 ല്‍ ഈ ഭരണഘടന ഭേതഗതി വരുത്തിയിരിക്കുന്നു. അതില്‍ പത്രിയർക്കീസ് വിഭാഗം പങ്കെടുത്തില്ല. അതുള്ള കാരണവും വിധിയില്‍ തന്നെ പറയുന്നു.

എന്നാല്‍ 1958 ല്‍ തർക്കങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് യോജിപ്പുണ്ടായി. മലങ്കര സഭയുടെ പരി.കാതോലിക്ക അന്ത്യോഖ്യ സഭയുടെ പരി. പാത്രിയർക്കീസിനെ 1951 ല്‍ ഭേതഗതി ചെയ്ത 34 ഭരണഘടന പ്രകാരം സ്വീകരിച്ചു. തുടർന്ന് സഭയില്‍ തർക്കങ്ങള്‍ അവസാനിക്കുകയും ഇരു വിഭാഗം 34 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തുകയും ചെയ്തു. യോജിച്ച സഭയുടെ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി 1967 ല്‍ 1934 ലെ ഭരണഘടന വീണ്ടും ഭേതഗതിവരുത്തി. (ഇടവക പള്ളികളെ സംബന്ധിച്ച് കൂടുതല്‍ കൂട്ടി ചേര്‍ക്കലുകള്‍‍ നടത്തിയത് 1967 ലെ യോജിച്ച സഭയില്‍ ആയിരുന്നു എന്നത് വിസ്മരിച്ചു കൂടാ).

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

1951 ലെ ഭേതഗതിയില്‍ പാത്രിയാർക്കീസ് വിഭാഗം പങ്കെടുത്തിരുന്നില്ല എന്ന് മുൻപേ പറഞ്ഞല്ലോ. ഇപ്രകാരമായിരുന്നു 1951 ഭേതഗതി എന്ന് കൂടി അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. 1934 ഭരണഘടന ക്ലോസ് 120,121 പ്രകാരം ഒരു റൂള്‍ കമ്മറ്റി ഉണ്ടായിരിക്കേണ്ടതും പ്രസ്തുത റൂള്‍ കമ്മറ്റി ഭരണഘടന ഭേതഗതി മാനേജിങ്ങ് കമ്മറ്റിയില്‍ സമർപ്പിക്കെണ്ടതും മാനേജിങ്ങ് കമ്മറ്റി പാസ്സാക്കുന്ന നിർദേശങ്ങള്‍ അസോസിയേഷന്‍ സിനഡ് ഭേതപ്പെടുതുന്നത് വരെ നടപ്പില്‍ ഇരിക്കുന്നതുമാകുന്നു എന്നാണ്. അത് പ്രകാരം 7/7/1945 ല്‍ റൂള്‍ കമ്മറ്റി കൺവീനര്‍ ശ്രി കെ ചെറിയാന്‍ ഭരണഘടന ഭേതഗതി നിർദ്ദേശം മാനേജിങ്ങ് കമ്മറ്റിയില്‍ വച്ചു. പ്രസ്തുത മാനേജിങ്ങ് കമ്മറ്റി നിർദേശങ്ങൾ എല്ലാം അച്ചടിച്ച്‌ എല്ലാ മേത്രപോലീതന്മാർക്കും മാനേജിംഗ് കമ്മറ്റി അംഗങ്ങൾക്കും നല്കാന്‍ തീരുമാനിച്ചു. ടി തീരുമാനപ്രകാരം 1951 ല്‍ മലയാള മനോരമ പ്രസ്സില്‍ അച്ചടിച്ച ഡ്രാഫ്റ്റ്‌ കോപ്പി (ഭേതഗതി ഉൾപ്പെടുത്തിക്കൊണ്ട്) അസോസിയേഷന്‍ കല്പന 733/51 ഒപ്പം അയച്ചു കൊടുത്തു. ഇപ്രകാരം 17-05-1951 ല്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം 1951 മലയാള മനോരമയില്‍ അച്ചടിച്ച ഡ്രാഫ്റ്റ് ഭരണഘടനയില്‍ 14 ഭേതഗതികള്‍ കൂടി വീണ്ടും നിർദേശിച്ചു പാസ്സാക്കി. അന്നത്തെ ഭേതഗതികളില്‍ പെട്ട ഭേതഗതിയാണ് ഒന്നാം വകുപ്പില്‍ “അന്ത്യോഖ്യ” കൂട്ടി ചേർത്തതും മൂന്നാം വകുപ്പില്‍ “പിശകായി ” എന്ന വാക്ക് കൂട്ടിച്ചേർത്തതും. ഈ ഭരണഘടന ഭേതഗതി 1951 മെയ്‌ 17 നു ചേർന്ന അസോസിയേഷനും 1954 മാർച്ച് ‌ 29 നു ചേര്‍ന്ന പരി എപ്പിസ്കോപ്പല്‍ സിനഡിലും പസ്സാക്കി അച്ചടിച്ച്‌ ഉപയോഗിച്ച് വന്നു. ടി ഭരണഘടനയാണ് 1958 ല്‍ യോജിച്ച സഭ അംഗീകരിച്ചതും 1967 ല്‍ യോജിച്ച സഭ വീണ്ടും ഭേദഗതി വരുത്തിയതും. ഇതിന്റെ മിനുട്സുകള്‍ എല്ലാം രണ്ടാം സമുതായ കേസില്‍ തെളിവായി സ്വീകരിച്ചവയാണ്. 1951 ലെ ഭേതഗതി പാത്രിയർക്കീസു വിഭാഗം അംഗീകരിക്കുന്നില്ല എന്ന തർക്കം വരെ രണ്ടാം സമുദായ കേസില്‍ എടുത്തു എങ്കിലും അതെല്ലാം കോടതി തള്ളുകയും ചെയ്തു. ആയതിനാല്‍ ഈ കാര്യങ്ങള്‍ എല്ലാം ഇനി കോടതി വഴി വീണ്ടും ഉന്നയിക്കാന്‍ പാടില്ലാത്തവിധം റസ്ജുഡിക്കേറ്റ ആണെന്ന് ബഹു സുപ്രീം കോടതി തന്നെ പറഞ്ഞു കഴിഞ്ഞു.

ഇത് കൂടാതെ 1967 ല്‍ ഒന്നായ സഭയും 1997 പാത്രിയർക്കീസ് വിഭാഗത്തിന്റെ ആവശ്യാർത്ഥം ബഹു. സുപ്രീം കോടതിയും, പിന്നീടു 2006-ലും 2011 -ലും ആവശ്യമായ ഭേതഗതികള്‍ 1934 ഭരണഘടനയില്‍ വരുത്തിയിരിക്കുന്നു. (ഭേതഗതിക്ക് ശേഷം അച്ചടിച്ച ഭരണഘടനയില്‍ എല്ലാം ഏതൊക്കെ വർഷം ഭേതഗതി വരുത്തി എന്ന് എഴുതിയിരിക്കുന്നു. എന്നാല്‍ 1951 ലെ മനോരമ പ്രസ്സില്‍ അച്ചടിച്ച ഭരണഘടയില്‍ അതില്ല കാരണം അത് ഡ്രാഫ്റ്റ്‌ മാത്രമാണു).

അതുകൊണ്ട് കേസില്ലാ വക്കീലന്മാരും, മലങ്കര സഭാ കേസ് പഠിക്കാത്ത വക്കീലന്മാരും, വ്യാജ സർട്ടിഫിക്കറ്റ് വഴി നിയമ ബിരുദം പാസ്സായ വടകര വക്കീലന്മാർക്കും 1934 ലെ സഭാ ഭരണഘടന വ്യാജമായിയും വ്യാജമായി അച്ചടിച്ചതായി തോന്നും. അതോന്നും മലങ്കര സഭയുടെ കുറ്റമല്ല കാരണം 1934 ലെ സഭാ ഭരണഘടനയില്‍ ഒരക്ഷരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട് എങ്കില്‍ അതിന്റെ നിയമപരമായ മാർഗത്തില്‍ മാത്രമാണ് ചെയ്തിട്ടുള്ളത് അല്ലാതെ ഒരു സുപ്രഭാതത്തില്‍ ഉണ്ടായ 2002 പോലെയോ തട്ടിക്കൂട്ട് ഉടമ്പടി പോലെയോ അല്ല എന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു.