OVS - Latest NewsOVS-Kerala News

മലങ്കര സഭയും, മക്കളും ആരുടേയും ചട്ടുകങ്ങളല്ല : അസോസിയേഷൻ സെക്രട്ടറി

പരുമല: യുവജന പ്രസ്ഥാന അംഗങ്ങൾ പരിശുദ്ധ സഭയുടെ ക്രിയാത്മകമായ ചാലക ശക്തിയായി മാറണമെന്ന് ഓർത്തഡോക്സ്‌ സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. പരിശുദ്ധ സഭക്ക് എവിടെ അനീതിയുണ്ടായാലും പ്രതികരിക്കണം. ബന്ധങ്ങളോ മറ്റ് കാര്യ താത്പര്യങ്ങളോ മാറ്റി വച്ച് സഭയുടെ നീതിക്ക് വേണ്ടി, സഭക്ക് നീതി ലഭിക്കുവാൻ വേണ്ടി മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരു തലമുറയായി യുവജനങ്ങൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. പരുമല പള്ളിയിൽ നടന്ന യുവജന സംഗമത്തിൽ യുവജന പ്രസ്ഥാനം അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സഭയെ മാത്രം സ്നേഹിക്കുന്ന സഭാ മാതാവിനെ സ്നേഹിക്കുന്ന ഒരു തലമുറയായി വളർന്ന് വരുവാൻ ആരുടെയും ചട്ടുകങ്ങളല്ലായെന്ന് ഞങ്ങൾ ഉറക്കെ പ്രഖ്യാപിക്കുവാൻ സഭയുടെ സ്വാതന്ത്രത്തിന് വേണ്ടി ജീവിതം മാറ്റി വയ്ക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പരുമല പെരുന്നാൾ 2018 : യുവജന സംഗമം വീഡിയോ ( Courtesy – OrthodoxChurchTV)