OVS-Kerala News

കുറിച്ചി ചെറിയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുനാൾ

 

പരുമല പെരുന്നാൾ തീർഥാടന വാരാഘോഷം കുറിച്ചി ചെറിയപള്ളിയിൽ കൊടിയേറി.

ഒക്ടോബർ 31 വൈകിട്ട് 6.00 – നു പള്ളിയുടെ കാലായിപടി കുരിശിങ്കൽ സന്ധ്യ നമസ്കാരം; തുടർന്ന് കോട്ടയം ഭാഗത്തു നിന്നും ഉള്ള തീർഥാടകർക്ക് സ്വീകരണവും കഞ്ഞി നേർച്ചയും. 10.00 മണിക്ക് വടക്കൻ മേഖല തീർഥാടകർക്ക് സ്വീകരണം.

നവംബർ 1 – നു രാവിലെ 6.00 മണിക്ക് വിശുദ്ധ കുർബാന, തുടർന്ന് പ്രഭാത ഭക്ഷണം. അതിനെത്തുടർന്ന് മറ്റു പള്ളികളിൽ നിന്നുള്ള തീർഥാടകർക്ക് സ്വീകരണം. ഒക്ടോബർ 4- ഞായറാഴ്ച ഇടവകയുടെ പരുമല തിരുമനിയുടെ ഓർമ്മപ്പെരുന്നാൾ. വി. കുർബാനയെത്തുടർന്ന് നേർച്ച വിളമ്പ്, കൊടിയിറക്കം എന്നിവയോടുകൂടി തീർഥാടന വാരാഘോഷം സമാപിക്കും . ചടങ്ങുകൾക്ക് വികാരി ഫാദർ ഇട്ടി തോമസ്, ട്രസ്റ്റി സുബി കുരുവിള, സെക്രട്ടറി ജ്യോതിഷ് പോൾ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം കൊടുക്കും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ