OVS - Latest NewsOVS-Kerala News

പരുമല തിരുമേനി നന്മയുടെ ഗുരുമുഖം : ഉമ്മൻ ചാണ്ടി

പരുമല തിരുമേനി നന്മയുടെയും കരുണയുടെയും ഗുരുമുഖമെന്നു ഉമ്മൻ‌ചാണ്ടി.പരുമല പെരുനാളിനോടനു ബന്ധിച്ചു പരുമലയിൽ നടന്ന അഖില മലങ്കര ഓർത്തഡോക്സ്‌ ബാലസമാജം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.ജോഷുവ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണം നടത്തി. സായി ഡയറക്ടർ എം എസ് വര്ഗീസ്, ഡോ വിനയ് ഗോയൽ ഐ എ എസ് എന്നിവർ ക്ലാസ്സ്‌ നയിച്ചു. വൈദീക ട്രസ്റ്റീ ഫാ ഡോ എം ഓ ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ എം സി കുര്യാക്കോസ്, വൈസ് പ്രസിഡന്റ്‌ ഫാ ബിജു പി തോമസ്, ജനറൽ സെക്രട്ടറി ഫാ ജിത്തു തോമസ്, ജേക്കബ് ജോർജ്, ലിബിൻ പുന്നൻ എന്നിവർ ആശംസകൾ അറിയിച്ചു. നേതൃ സംഗമത്തിനു മുന്നോടിയായി നടന്ന ബാലതീർത്ഥയാത്രയിൽ ആയിരത്തിലേറെ ബാലസമാജം പ്രവർത്തകർ പങ്കെടുത്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ