OVS - Latest NewsOVS-Kerala News

പ്രാർത്ഥനാഗീതങ്ങളാൽ മുഖരിതമായി പരുമല പെരുന്നാൾ കൊടിയേറ്റ്

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മപ്പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം. പരുമല തിരുമേനിയുടെ കബറില്‍ പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം കൊടിയേറ്റ് ഘോഷയാത്ര പുറപ്പെട്ടു. പരുമല പള്ളിയില്‍ നിന്നും പ്രാര്‍ഥിച്ച് ഇറക്കിയ മൂന്ന് കൊടിക്കൂറകളുമായാണ് ഘോഷയാത്ര പുറപ്പെട്ടത്. വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ പരുമല തിരുമേനിയുടെ സ്തുതിഗീതങ്ങള്‍ ആലപിച്ച്‌ നീങ്ങിയ ഘോഷയാത്ര പമ്പാനദിക്കരയിലുള്ള കുരിശടിയില്‍ പ്രദക്ഷിണം വെച്ചശേഷം കൊടിമരത്തില്‍ ആദ്യത്തെ കൊടിയേറ്റ് നടന്നു. മലങ്കര സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കർമ്മം നിര്‍വഹിച്ചു.

രണ്ടാമത്തെ കൊടിമരത്തില്‍ അഭി.സഖറിയാ മാര്‍ അന്തോണിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നീ മെത്രാപ്പോലീത്തമാരും . മൂന്നാമത്തെ കൊടിമരത്തില്‍ അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാരും കൊടിയേറ്റ് നിര്‍വഹിച്ചു. അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്തമാരും കൊടിയേറ്റ് ചടങ്ങില് സന്നിഹിതരായിരുന്നു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, മലങ്കര സഭാ വൈദികട്രസ്റ്റി ഫാ.ഡോ.എം.ഓ.ജോണ്‍, മലങ്കര സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു. ഉമ്മന്‍ അസി. മാനേജര്‍മാരായ ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ.എ.ജി.ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി പൗലോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മന്‍ എന്നിവര്‍ കൊടിയേറ്റ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആയിരക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധന്റെ പെരുനാള്‍ കൊടിയേറ്റിന് സാക്ഷ്യം വഹിക്കുവാനായി പരുമലയില്‍ എത്തിച്ചേര്‍ന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ