OVS - Latest NewsOVS-Kerala News

അത്താനാസിയോസ് തിരുമേനിയുടെ 40-മത് ചരമദിനം ഒക്ടോബർ 2 ന്

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കാലം ചെയ്ത സീനിയർ മെത്രാപ്പോലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന  തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ 40-മത് ചരമ ദിനാചരണം ഒക്ടോബർ 2 ന് നടക്കും. ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അഭിവന്ദ്യനായ  പിതാവ് കബറടങ്ങിയിരിക്കുന്ന ഓതറ സെന്റ് ജോർജ് ദയറായിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മീകത്വത്തിൽ രാവിലെ 7.30 മണിക്ക്  ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തിലും വിശുദ്ധ കുർബ്ബാനയിലും ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തീമോത്തിയോസ് തുടങ്ങി മെത്രാപ്പോലീത്തമാരും സഹ കാർമ്മീകരാകും. ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂ എബ്രഹാം കാരയ്‌ക്കൽ ക്രമീകരങ്ങൾക്ക് നേതൃത്വം നൽകുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ