OVS - Latest NewsOVS-Kerala News

2017 പിന്നാലെ 2018 സുപ്രീം കോടതി വിധിയും ഇനി ചരിത്ര രേഖ

മലങ്കര സഭ കേസിൽ സുപ്രീം കോടതി വിധി ഇനി ചരിത്ര രേഖ. 2017 ജൂലൈ 3 ന് ജസ്റ്റിസ് അമിതവാ റോയ്, ജസ്റ്റിസ്  അരുൺ മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച വിധി കേരള ലോ ടൈംസ് (കെഎൽടി) പ്രസിദ്ധീകരിച്ചിരിന്നു.കേരള ലോ ടൈംസ് (കെഎൽടി)   കോടതി വിധികൾ  റിപ്പോർട്ട് ചെയ്യുന്ന പ്രസിദ്ധീകരണമാണ് . ഓരോ വർഷവും നാലു വാല്യങ്ങളുണ്ട്. 2018 (3) KLT 990 ഇക്കേസ് അടയാളപ്പെടും. 2018-ലെ 3–ാം വാല്യം പേജ് 990 എന്നാണ്.   സഭയ്ക്ക് അനുകൂലമായ 1958,1995 വിധികൾ ശെരി വെച്ച കോടതി 1934 ലെ സഭ ഭരണഘടന വീണ്ടും  സാധുവാക്കി. പാത്രിയർക്കീസിനെ അനുകൂലിക്കുന്ന യാക്കോബായ വിഭാഗത്തിന്റെ വാദങ്ങൾ പരിശോധിച്ച  കോടതി പാത്രിയർക്കീസ്  സമാന്തര ഭരണം നടത്തുന്നുവെന്നും കണ്ടെത്തി. മലങ്കര സഭയിൽ  ഭിന്നിപ്പ് ഉണ്ടാക്കിയ വിഘടിത  വിഭാഗം 2002-ൽ തട്ടിക്കൂട്ടിയ ഭരണഘടന അസാധുവാക്കുകയും ചെയ്തു.

കട്ടച്ചിറ സെന്റ് മേരീസ് ‌പള്ളിക്കും അതിന്റെ വസ്തുവകകൾക്കുംമേൽ കൊല്ലം ഭദ്രാസനാധിപനല്ല, ഇടവകാംഗങ്ങൾക്കാണ് അധികാരമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. നേരത്തെ മൂന്നു കേസുകളിൽ സുപ്രീം കോടതി നൽകിയ വിധികൾക്കു വിരുദ്ധമാണ് ഹൈക്കോടതിയുടെ വിധിയെന്ന് ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, ആർ.ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ ഓർത്തഡോക്സ് സഭ നൽകിയ ഹർജി മൂന്നംഗ ബെഞ്ച് ശരിവച്ചു. തർക്കവിഷയം ഇന്ത്യൻ ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കേണ്ടതുണ്ടെന്നും അതിനാൽ അഞ്ചംഗ ബെഞ്ചിനു വിടണമെന്നുമുള്ള യാക്കോബായ വിഭാഗത്തിന്റെ  ആവശ്യവും കോടതി നിരസിച്ചു. ഈ ആവശ്യം കഴിഞ്ഞ വർഷം കെ.സി.വർഗീസിന്റെ(2017) കേസിൽ പരിഗണിച്ചു നിരസിച്ചതാണ്; 1934ലെ സഭാ ഭരണഘടന ഇന്ത്യൻ ഭരണഘടനയുടെ 25, 26 വകുപ്പുകൾക്കു വിരുദ്ധമല്ലെന്ന് കോടതി വിശദീകരിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ