OVS - Latest NewsOVS-Kerala News

വ്യാജമെന്ന് വ്യക്തമായപ്പോൾ വാർത്ത പിൻവലിച്ചു മനോരമ ; പരുമല ആശുപത്രിയുടെ പേരിൽ സഭക്കെതിരെ എറിഞ്ഞ ‘പടക്കം’ ചീറ്റിപ്പോയി

പരുമല സെന്റ് ഗ്രീഗോറിയോസ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന മനോരമ ന്യൂസ്‌ വാർത്ത വ്യാജം. ആശുപത്രിയിലെത്തിയ രോഗിക്ക് പ്രാഥമിക ചികിത്സയും സി ടി സ്കാനും അടക്കമുള്ള സേവനങ്ങൾ തീർത്തും സൗജന്യമായി നൽകിയിരിന്നതായി വിശദീകരണം. ചെങ്ങന്നൂരിലെ വീട്ടിൽ കുടിങ്ങി കിടന്ന അനസ്തേഷ്യസ്റ്റ്  ജോലിക്ക് എത്തിച്ചേരാൻ സാധിക്കാത്തതിനാൽ ഡോക്ടർ രോഗിയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. പ്രളയക്കെടുതിയെ തുടർന്ന് ഒരാഴ്ച്ചയായി ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വൈദ്യുതി തടസ്സം നേരിട്ടപ്പോൾ ജനറേറ്റർ പ്രവർത്തിക്കാൻ ആവിശ്യമായ ഡീസലിന്റെ ലഭ്യത കുറവ് ഉണ്ടായിരിക്കെ സ്കാനിംഗ് ഓങ്കോളജി മെഷീനിലാണ് ചെയ്തത്. ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റട്ടില്ലെന്ന്‌ സ്ഥിതീകരിക്കാനായിരിന്നു ആശുപത്രി അധികൃതരുടെ നടപടി. ഈ കാരണങ്ങൾ മൂലമുണ്ടായ ഒരു തെറ്റിദ്ധാരണ ആണ് മറ്റൊരു രീതിയിൽ ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സത്യം സമൂഹം തിരിച്ചറിയണം. പ്രളയകെടുതിയിൽ പെട്ടവർക്ക് സൗജന്യ ചികിത്സയും മരുന്നും പരുമല ആശുപത്രിയിലും സമീപ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ഇപ്പോളും നൽകി വരികയാണ്. ധാരാളം ദുരിതബാധിതർ ആശുപത്രിയിൽ അഡ്മിറ്റായിട്ടുമുണ്ട്. ആശുപത്രിക്ക് സാമൂഹത്തോടുള്ള ഉത്തരവാദിത്വം, പ്രതിബദ്ധത എന്നും കത്തുസൂക്ഷിച്ചിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും കൂടുതൽ വിവരങ്ങൾ അറിയണ്ടവർക്ക് പരുമല ആശുപത്രിയുമായി ബന്ധപെടാവുന്നതാണെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടികൾക്ക് നിർബന്ധിതരായിരിക്കുകയാണ് ആശുപത്രി അധികൃതർ.

അതേസമയം, ചെങ്ങന്നൂരിൽ ഏറ്റ തിരിച്ചടിയുടെ  പശ്ചാത്തലത്തിൽ  സഭക്കെതിരെ  കുട്ടി നേതാവിന്റെ ആരോപണമെന്ന് വിമർശനം. അവരുടെ  രാഷ്ട്രീയ ഇമേജ്  ബൂസ്റ്റ്‌ ചെയ്യാനുമുള്ള  നീക്കങ്ങളാണ്   പിന്നീട് നടന്നത്. ഹരിപ്പാട്ടെ ‘ഊത്ത്’ സംസ്ഥാന ഭാരവാഹി കൂടിയായ ഈ   യുവതി തെറ്റുദ്ധാരണപരമായി ഫെയിസ്ബുക്ക് ലൈവ് ഇടുകയും നേരിട്ട് അന്വേഷണം നടത്താതെ മനോരമ ന്യൂസ്‌ വാർത്ത പ്രസിദ്ധീകരിക്കുകയുമായിരുന്നു. വ്യാജ വാർത്തയ്ക്ക് പിന്നിൽ  ബാഹ്യ ഇടപെടൽ ഉണ്ടായതായി സംശയം ഉയർന്നിരുന്നു.

മഹാപ്രളയത്തെ അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു.