മഹാപ്രളയത്തെ അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു.

ഓര്‍ത്തഡോക്സ് സഭ ഭദ്രാസന-ഇടവക തലങ്ങളിലും ആദ്ധ്യാത്മീയ സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. MORE DETAILS >>

ജാതി മത വർഗ്ഗ വ്യത്യാസം നോക്കാതെ സഹായിക്കാൻ മുന്നിറ്റിറങ്ങിയ, ദുരിതത്തെ ഒറ്റക്കെട്ടായി നേരിടാൻ പ്രവർത്തിച്ച യുവജന പ്രസ്ഥാനം പ്രവർത്തകരോട് നന്ദി പറയേണ്ടിയിരിക്കുന്നു. യുവജനങ്ങൾ അവരുടെ കഴിവിന്റെ പരമാവധി രക്ഷാ – ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പരിശുദ്ധ ബാവ തിരുമനസ്സ്കൊണ്ട് എല്ലായിടത്തും സന്ദർശനം നടത്തി സൗകര്യം വിലയിരുത്തുകയും വേണ്ടത് ഒരുക്കാൻ നിർദേശിക്കുകയും ചെയ്തു. നമ്മുടെ ചില ഇടവകകൾ ചെയ്ത ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ (ലഭ്യമായത്). 

തുമ്പമൺ മർത്തമറിയം ഓർത്തഡോക്സ് ഭദ്രാസന ദേവാലയം (1,2) അൽഖൈമ സെ. മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിലെ യുവജന പ്രസ്ഥാന അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രളയ ബാധിത സഹായ പദ്ധതികളുടെ ഭാഗമായി ശേഖരിച്ച അവശ്യ സാധനങ്ങൾ നാട്ടിലേക്ക് അയക്കുന്നു. (3,4)
പരിശുദ്ധ ബാവ തിരുമേനി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ക്യാമ്പ് രാവിലെ സന്ദർശിക്കുന്നു(1),ആറന്മുള ദുരിതാശ്വാസ ക്യാമ്പിൽ (2) ചെങ്ങന്നൂർ ഭദ്രാസന ദുരന്തനിവാരണ ഓഫീസിൽ  ബാവാ തിരുമേനി സന്ദേർശിച്ചപ്പോൾ. (3) പരിശുദ്ധ ബാവ തിരുമേനി ചെങ്ങന്നൂർ അരതകണ്ഠൻ കാവ് മഹാദേവർ ക്ഷേത്രം ക്യാമ്പ് സന്ദർശനം നടത്തുന്നു.(4)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓർത്തഡോക്സ് സഭയുടെ ആദ്യഗഡു മുഖ്യമന്ത്രിക്കു കൈമാറി (1,2) കുന്നംകുളം ഓർത്തഡോക്സ് ഭദ്രാസന യുവജനപ്രസ്ഥാനം മഴ കെടുതി മൂലം ദുരിത ബാധിതർക്ക് സാന്ത്വനമായി മുന്നാം ഘട്ടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ക്യാമ്പിൽ എത്തിച്ചു. (3,4)
10 Tons of material from Khopoli, Chembur, Thane, Vashi, Nerul, Kalamboli, Airoli flagged off from St.Thomas OSC, Vashi by H.G.Geevarghese Mar Coorilos (1) ചെന്നൈ ഭദ്രാസനത്തിലെ ST Thomas Mount Orthodox Church -ൽ നിന്ന് ഭക്ഷണസാധനങ്ങളും മറ്റു ആവശ്യസാധനകളും അയച്ചു (2) ഓർത്തഡോൿസ് സഭയുടെ ബാംഗ്ലൂർ ഭദ്രാസത്തിന്റെ കീഴിലുള്ള പള്ളികളിൽ നിന്നുള്ള എഴുപതോളം ടൺ വരുന്ന ഭക്ഷണസാധനങ്ങളും മറ്റു ഉൽപ്പന്നങ്ങളും അയച്ചു (3,4) 
ചെങ്ങന്നൂർ ബുധനൂർ ചത്രത്തിൽപ്പടിയിൽ രക്ഷ പ്രവർത്തനത്തിന് എത്തിയ ബോട്ട് ലോറിയിൽ കയറ്റി അയക്കുന്ന ഫാ ബെഞ്ചമിനും ബഥനി ആശ്രമ അംഗങ്ങളും(1,2) ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പത്തനംതിട്ട ബേസിൽ അരമനയിൽ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമ്മിസ് തിരുമേനിയോടൊപ്പം ഇടവക യുവജനപ്രസ്ഥാന അംഗങ്ങൾ.(3,4) 
പ്രളയ ദുരിതബാധിത പ്രദേശങ്ങളിൽ സൗജന്യ ശുദ്ധജല വിതരണവുമായി കൽക്കട്ട ഭദ്രാസനം, കടപ്ര, ആലംതുരുത്തി, പൊടിയാടി വളഞ്ഞവട്ടം പുളിക്കീഴ് തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിൽ നടത്തിയ സൗജന്യ കുടിവെള്ള വിതരണം ജനങ്ങൾക്ക് ആശ്വാസം പകർന്നു (1,2) പെരിയാബ്ര സെന്റ് ജോർജ് ഓർത്തഡോക്സ്‌ ഇടവകയുടെ നേതൃത്വത്തിൽ ഫാ.എബ്രഹാം കാരമേലും വിശ്വാസികളും ആലുവ,മൂവാറ്റുപുഴ,വരാപ്പുഴ,പറവൂർ എന്നിവടങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും ആവശ്യസാധന വിതരണവും നടത്തി (3,4)
രക്ഷാപ്രവർത്തകർ കൊണ്ടുവന്ന ഏകദേശം 1000 പരം രോഗികളാണ് ഇപ്പോൾ പരുമല പള്ളി ആശുപത്രിയുടെ അത്യഹിത വിഭാഗത്തിൽ നിന്നും പരിചരണം ലഭിച്ചു ക്യാമ്പിലുള്ളത്. ഏകദേശം 250 പരം രോഗികൾ അഡ്മിറ്റ് ആണ്. പ്രളയ ബാധിത പ്രദേശങ്ങളിലെ 3500 പേരെ ജാതിമത വൃതൃാസമില്ലാതെ പരുമല സെമിനാരിയിൽ പാർപ്പിച്ചിരിക്കുന്നു. 
പരിശുദ്ധ ബാവ മുട്ടമ്പലം ക്യാമ്പ് സന്ദർശിക്കുന്നു(1,2) വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള പൊതിച്ചോറ് പാമ്പാടി ദയറായിൽ സെമിനാരി വിദ്യാർത്ഥികളുടെ സഹായത്തോടെ ഒരുക്കുന്നു. (3,4) പങ്ക്ചേരുവാൻ ആഗ്രഹിക്കുന്നവർ പച്ചക്കറി- പലചരക്ക് സാധങ്ങൾ ദയറായിലും വസ്ത്രങ്ങൾ ദയറായ്ക്ക് താഴെ സ്തിഥി ചെയ്യുന്ന മക്രീന കോൺവന്റിലും എത്തിക്കുക. 
തോട്ടയ്ക്കാട് സെ. മേരീസ് ബേദ്ലഹേം പള്ളിയിൽ നിന്നും ഫാ. ജോൺ ശങ്കരത്തിലിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ നിന്നും കുറിച്ചി വലിയ പള്ളി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിനുവേണ്ടി ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമേനി ഏറ്റുവാങ്ങുന്നു (1,2). കലയപുരം ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടനാട്, ചങ്ങനാശ്ശേരി, ആറ്റുവ, ചെന്നിത്തല, ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് ഭക്ഷണങ്ങളും, അവശ്യസാധനങ്ങളും എത്തിച്ചു (3,4) 
പ്രളായദുരന്തം ഉണ്ടായ ചെങ്ങന്നൂർ, പാണ്ടനാട്,പുത്തൻകാവ്,വെണ്മണീ, ആറാട്ടുപുഴ പ്രദേശങ്ങളിലും, ക്യാമ്പുകളിലും അഭി.പുലിക്കോട്ടിൽ ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സന്ദർശനം നടത്തി(1,2) ചന്ദനപ്പള്ളി വലിയപള്ളി യുവജനപ്രസ്ഥാനവും ചന്ദനപ്പള്ളി മസ്‌ക്കറ്റ് അസോസിയേഷനും വീട്ടു ഉപയോഗ സാധനങ്ങളും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്‌തു.(3,4) 
കൊല്ലം ഭദ്രാസനത്തിൽ പെട്ട പട്ടാഴി പന്തപ്ലാവ് യുവജനങ്ങള്‍ ചെങ്ങന്നുര്‍ വരട്ടാര്‍ ഓതറ ഭാഗങ്ങളിള്‍ സാധനങ്ങള്‍ വിതരണം ചെയ്തു! (1,2) പത്തനംത്തിട്ട ജില്ലയിലെ ദുരന്തഭൂമിയായ സീതത്തോട്, മുണ്ടൻപാറ, ഗുരുനാഥൻമണ്ണ് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിക്കുകയും, അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. (3,4)
റാന്നിയിലെ വീടുകൾ വൃത്തിയാക്കുന്ന സെമിനാരി വിദ്യാർത്ഥികൾ (1,2) നാലുന്നാക്കൽ പള്ളിയുടെ ആഭൃമുഖ്യത്തിൽ പ്രളയദുരിത പ്രദേശങ്ങളിലേക്ക് ഒരു നേരത്തെ ഭക്ഷണം എത്തിച്ചു (3) തലവൂർ ഓർത്തഡോൿസ് വലിയപള്ളി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ (4)
ഒരു വീട്ടിലേക്ക് വേണ്ട ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും കോട്ടയം ഭദ്രാസന ആസ്ഥാനമായ പാമ്പാടി ദയറയിലെ സെന്റ്. മക്രീനാ കോൺവെന്റിൽ എത്തിച്ചു ആവിശ്യമുള്ളവർക്കു കൈമാറുന്നു. ഏവരുടെയും സഹകരണം ആവിശ്യമാണ്. (1,2) പുനെ, പിംപ്രി സെൻറ് മേരിസ് ഓർത്തോഡോഡ് പള്ളിയിൽ നിന്നും കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് (3,4) 
തുമ്പൺ ഭദ്രാസനത്തിന്റെയും , ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമായ നടക്കുന്നു.(1,2) പ്രളയബാധിത പ്രദേശങ്ങളിൽ കൈത്താങ്ങലായി മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനം(3,4)
മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കുഴിക്കാലാ, കോഴഞ്ചേരി, കുമ്പനാട് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവിശ്യസാധനങ്ങൾ വിതരണം ചെയ്തു. (1,2) ബാംഗ്ലൂർ മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവക 2 ട്രക്ക് റിലീഫ് മെറ്റീരിയൽ നാട്ടിലേക്കു അയച്ചു (3) പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം പ്രവർത്തകർ പളളിക്ക് മു൯പിലുളള പൊതുവഴിയും സഹായം അഭൃർഥിച്ചവരുടെ വീടുകളിലും ശൂചീകരണം നടത്തി. (4)  
വടക്കൻമണ്ണൂർ സെന്റ്‌ തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ നിന്ന് പാമ്പാടി ദയറായിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ആവിശ്യമായ സാധനങ്ങൾ എത്തിച്ച കൊടുത്തു (1,2) പിറവം ,രാമമംഗലം , തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിൽ 450 ഓളം പേർക്ക് രാത്രിയ്ക്കുള്ള ഭക്ഷണം പാമ്പാക്കുട ചെറിയ പള്ളി യുവജനപ്രസ്ഥാനത്തിൽ നേതൃത്വത്തിൽ തയ്യാറാക്കി നൽകി .(3,4)
പരുമല സെമിനാരിയിൽ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്നു, ക്യാമ്പിലേക്ക് ആഹാരങ്ങളും മറ്റു ആവശ്യസാധനങ്ങളും എത്രയും വേഗം എത്തിക്കാൻ ശ്രമിക്കുക. 
കോലഞ്ചേരി പള്ളിയുടെ യുവജനപ്രസ്ഥാനം പ്രളയത്തിൽ ദുരിതം അനുഭവിച്ച ആലുവ, വയനാട്, തേവര കുറുപ്പംപടി, ചെറായി പ്രദേശങ്ങളിൽ വസ്ത്രങ്ങൾ, പുതപ്പ്, കമ്പിളി, നാപ്കിൻ, ഭക്ഷണ സാധനങ്ങൾ, നോട്ട് ബുക്കുകൾ തുടങ്ങിയവ എത്തിച്ചു.(1,2,3) ഓണക്കൂർ വലിയപള്ളിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ചും പിറവം, മുളക്കുളം പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ 1000ത്തോളം ആളുകൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. (4)
കോട്ടയം ചെറിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്ത് ഉള്ള ആയിരക്കണക്കിന് ആളുകൾക്ക് ആവശ്യമായ എല്ല സാധനങ്ങളും എത്തിച്ചു നൽകി. (1) പ്രളയം ബാധിച്ചവർക് ആശ്വാസം നൽകിക്കൊണ്ട് വള്ളികുന്നം ocym പ്രവർത്തകർ, വീടുകളിൽ കുടുങ്ങിയവരെ രക്ഷിച്ചു, ചെങ്ങന്നൂർ ആല പ്രദേശങ്ങളിൽ കുടുങ്ങിയിരിക്കുന്നവർക്ക് ഫുഡ്‌ എത്തിച്ചു, കൊണ്ടോടിമുകളിൽ ഹോസ്പിറ്റലിൽ ക്യാമ്പിൽ ഉള്ളവർക്ക് ഉച്ച ഭക്ഷണം എത്തിച്ചു (2,3,4)  
മസ്ക്കറ്റ് മഹാ ഇടവകയിൽ നിന്ന് 600kg വസ്ത്രങ്ങൾ നാളെ രാവിലെ ഉള്ള ഖത്തർ ഏർവെയ്സിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിക്കും (1) കൈതാങ്ങായി മുളക്കുളം കർമ്മേൽകുന്ന് സെ൯െറ് ജോർജ് ഒാർത്തഡോക്സ് യുവജനപ്രസ്ഥാനം(2,3) അഞ്ചൽ st ജോർജ് ഓർത്തഡോൿസ്‌ വലിയപള്ളി യുവജനങ്ങൾ ദൂരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി (4)
കൊരട്ടി സെന്റ് കുരൃാക്കോസ് ഇടവകയിലെ സന്നദ്ധ പ്രവർത്തകർ മാബ്ര,തത്തമത്തു,കുലയിടം മുസ്ലിംപളളി, അങ്കനവാടി തുടങ്ങിയ ദുരിതാശ്വാസ കൃാബുകളിൽ സഹായം എത്തിച്ചു (1,2). പനയമ്പാല പള്ളി സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ യൂത്ത് മൂവേമെന്റ് വക ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക്‌ വേണ്ടി ഭക്ഷണകിറ്റ് തയാറാക്കുന്നു.(3,4)
കറുകപ്പിള്ളിയിൽ 5 ക്യാമ്പുകളിൽ ആയി 500 പേരോളം കഴിയുന്നുണ്ട്. ദയറ മാനേജർ വിനോദ് ജോർജ് അച്ചന്റെ നേതൃത്വത്തിൽ യുവജനപ്രസ്‌ഥാനം അംഗങ്ങൾ ക്യാമ്പ് സന്ദർശിച്ചു.100 ഓളം പേർക്കുള്ള കുടിവെള്ളം,വസ്ത്രങ്ങൾ എന്നിവ വിവിധ ക്യാമ്പുകളിൽ ഏല്പിച്ചു. (1,2) കരുവാറ്റ ഇടവക അടൂർ മണ്ണാടി ക്യാമ്പിൽ (3),പെരിങ്ങനാട് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനം പ്രവർത്തകർ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായയഹസ്തവുമായി(4)
കല്ലട, മൻഡ്രോതുരുത്തു സ്കൂളുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ OCYM KOLLAM പ്രവർത്തകർ സാധനങ്ങൾ എത്തിച്ചു (1,2) പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവക.(3,4)
മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സാന്ത്വനവും ആയി തേവലക്കര സെന്റ് മേരിസ് യുവജനപ്രസ്ഥാനം(1,2), ചുനക്കര യുവജന പ്രസ്ഥാനം.(3,4)
പാത്താമുട്ടം സ്ലീബാ പള്ളി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കൊടുക്കാനായി ഭക്ഷണം വികാരി അച്ചന്റെ നേതൃത്വത്തില്‍ തയാറാക്കുന്നു (1,2), വൈപ്പിൻ ചെറായി. കൊച്ചി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നു സഹായമെത്തുന്നു (3,4)
പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്കായി ഞാലിയാകുഴി ദയറായിൽ ഭക്ഷണ സാധനങ്ങൾ തയാറാക്കുന്നു (1,2), പത്തനംതിട്ട ജില്ലയിൽ അടൂർ പന്നിവിഴയിൽ മാർ ബസേലിയോസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്തതിൽ അത്യാവശ്യ ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നു (4)
കോട്ടയം ചെറിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് വേണ്ടുള്ള അവശ്യസാധനങ്ങൾ എത്തിച്ചു (1). കുന്നംകുളം ഭദ്രാസന യുവജന പ്രസ്ഥാനം പ്രവർത്തകർ ദുരിത ബാധിതർക്ക് സാന്ത്വനമായി ആവശ്യ സാധനങ്ങളുമായി തൃശ്ശൂർ താലൂക്ക് ഓഫീസിൽ എത്തിച്ചു. (2,3)
പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക് കൈത്താങ്ങായി കരിമ്പ സെന്റ് ജോൺസ് ഓർത്തഡോൿസ്‌ വലിയ പള്ളി യുവജനപ്രസ്ഥാനവും, ചെങ്ങന്നൂർ മാവേലിക്കര കുട്ടമ്പേരൂർ യൂണിറ്റും
കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ കലയപുരം ഓർത്തഡോക്സ്‌ വലിയപള്ളി യുജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പുകളിൽ ആഹാരസാധനങ്ങൾ എത്തിച്ചു തുടങ്ങി
കുട്ടനാടൻ മേഖലയിൽ നിന്നും വെള്ളപ്പൊക്ക ഭീഷണി മൂലം കുറിച്ചി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംമ്പിലും, വൈഎംഎ യിലും എത്തിച്ചേർന്ന അഭയാർത്ഥികൾക്കു വേണ്ടി കുറിച്ചി വലിയ പള്ളിയിൽ നിന്നും സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിന് ഡോ. ഈപ്പൻ സി. കുര്യൻ നേതൃത്വം നൽകുന്നു.

 

error: Thank you for visiting : www.ovsonline.in