OVS - Latest NewsOVS-Kerala News

വനിതാ കമ്മീഷൻ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു ; ഫെയിസ്ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നു

കുമ്പസാരം നിര്‍ത്തലാക്കണമെന്ന  ദേശീയ വനിതാ കമ്മീഷന്റെ ശുപാർശക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ദേശീയ വനിതാ കമ്മീഷന്  സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നു  ആരോപണം. അത് നടക്കില്ലെന്നും ഇത് കേരളം ആണെന്ന് ഓർക്കണമെന്നും  നാനാജാതി മതസ്ഥർ അഭിപ്രായപ്പെടുന്നു. വനിതാ കമ്മീഷൻ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നു വിമർശനങ്ങൾ ഉയർന്നു.

ഫെയിസ്ബുക്ക് പോസ്റ്റുകൾ :

വനിതാ കമ്മീഷന്റെ അറിവിലേക്ക്

വി. കുമ്പസാരം നിരോധിക്കണം എന്ന് റിപ്പോർട്ട് കൊടുത്തതായി കണ്ടു. വി. കുമ്പസാരത്തിന്റെ അത്മീയ വശങ്ങളേ പറ്റിയും, അതിന്റെ പാരമ്പര്യത്തേയും, അടിസ്ഥാന തത്വങ്ങളേ പറ്റിയും വിവരിക്കുന്നില്ല. കാരണം അത് നിങ്ങളെ സംബന്ധിക്കുന്ന വിഷയമല്ല. ഒന്നോർക്കുക കുമ്പസാരിക്കുന്നത് സ്ത്രീകൾ മാത്രമല്ല. അതിൽ പുരുഷൻമാരും ഉണ്ട്. പിന്നെ, കുമ്പസാരം എന്നു പറഞ്ഞാൽ പീഡനക്കഥ മാത്രം പറയാൻ ഉളളതല്ല. എന്നുകൂടി അറിഞ്ഞിരിക്കുക.

ഒന്നു രണ്ട് കാര്യങ്ങൾ ചോദിച്ചു കൊളളട്ടേ?

കാസ്റ്റിംഗ് കൗച്ചിനേ പറ്റി ദിവസം തോറും വെളിപ്പെടുത്തലുകൾ വരുന്നുണ്ടല്ലോ. അതിന്റെ പേരിൽ സിനിമ നിരോധിക്കണം എന്ന് പറയുന്നത് ശരിയാണോ?

സോളാർ ഇര ഒരു പ്രമുഖ പാർട്ടിയിലെ ഒട്ടു മിക്ക നേതാക്കളും പീഡിപ്പിച്ചതായി പരാതി നൽകിയിട്ട് ആ പാർട്ടിയേയോ, രാഷ്ട്രീയമോ നിരോധിക്കണം എന്ന് പറയുന്നത് ശരിയാണോ?

ഓരോ ദിവസത്തേയും പത്രം വായിച്ചാൽ എല്ലാ മേഖലയിലും നടക്കുന്ന വിവിധ പീഡനങ്ങളുടെ വാർത്ത കാണുവാൻ സാധിക്കും

വിദ്ധ്യാർത്ഥിനിമാരെ പീഡിപ്പിക്കുന്ന അദ്ധ്യാപകർ

വനിത രോഗികളെ പീഡിപ്പിക്കുന്ന ഡോക്ടർമാർ

മുതലാളിമാർ ചൂഷണം ചെയ്യുന്ന തൊഴിലാളി വനിതകൾ

അങ്ങനെയങ്ങനെ എവിടെയെല്ലാം…….

അങ്ങനെ വരുമ്പോൾ വിദ്യാഭ്യാസവും, ചികിത്സയും, കായികവും കൗൺസിലിംഗും തുടങ്ങിയവ എല്ലാം നിരോധിക്കേണ്ടി വരുമല്ലോ.

എല്ലാ മേഖലയിലും വഷളായിട്ട് ഉളള ഒരു ന്യൂനപക്ഷം ഉണ്ട്. ഒരു ചെറിയ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകൾ മുൻനിർത്തി നിരോധനം ഏർപ്പെടുത്തണമെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ സംഗതികളും നിരോധിക്കേണ്ടി വരുമല്ലോ

വി. കുമ്പസാരം നിരോധിക്കുന്നതിലൂടെ ഈ നാട്ടിൽ നടക്കുന്ന പീഡനങ്ങൾക്ക് അറുതി വരുമോ? അത് നിൽക്കണമെങ്കിൽഅങ്ങനെയുളളവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താൻ കമ്മീഷന് കഴിയണം. കേരളത്തിലെ തന്നെ പ്രമുഖ പീഢനക്കേസുകളിലെ പ്രതികൾ ഇന്ന് എവിടെ എന്ന് വെറുതെ ഒന്ന് അന്വേഷിക്കുക.

ഏതെങ്കിലും തരത്തിൽ ഒരാൾ ചൂഷണം ചെയ്യാൻ തുടങ്ങുന്നു എന്ന് മനസിലാക്കാൻ ഉളള വിവേകം ഇന്ന് നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഉണ്ട്.

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓർത്തഡോക്സ് വൈദികർക്കെതിരെ ഒരു വനിതയും ഉന്നയിച്ച പരാതിയുടെ…

Posted by Christian Democratic Movement Of Kerala on Thursday, 26 July 2018

അതിനെതിരായി എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ പ്രതിരോധിക്കണം, നിയമവശങ്ങൾ എന്തെല്ലാം ആണ് എന്നൊക്കെ നമ്മുടെ സ്ത്രീ ജനങ്ങളെ ബോധവല്ക്കരിക്കുകയാണ് കമ്മീഷൻ ചെയ്യേണ്ടത്. അല്ലാതെ വിവേകശൂന്യമായ നിർദേശങ്ങൾ നൽകുകയല്ല വേണ്ടത്.

(റ്റിബിൻ ചാക്കോ തേവർവേലിൽ)