OVS - Latest NewsOVS-Kerala News

വികാരി ആവശ്യപ്പെടുന്ന എല്ലാ സമയങ്ങളിലും ചേലക്കര പള്ളി തുറക്കണമെന്ന് ഉത്തരവ്

തൃശൂർ : 1934 മലങ്കര സഭ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടുന്ന കുന്നംകുളം ഭദ്രാസനത്തിലെ  ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ വികാരി ഫാ.കെ പി ഐസക്ക് ആവശ്യപ്പെടുന്ന എല്ലാ സമയങ്ങളിലും പള്ളി തുറന്നു കൊടുക്കണമെന്ന് ആർഡിഒ ഉത്തരവിട്ടു. ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ഫാ.കെ പി ഐസക്ക് ആണ് ജില്ലാ ഭരണഗൂടത്തെ സമീപിച്ചത്. പ്രസ്തുത ഉത്തരവ് അനുസരിച്ചു ശനിയാഴ്ച്ച വൈകീട്ട്  5 മണി മുതൽ 7. 30 വരെയും ഞായറാഴ്ച്ച രാവിലെ  7. 30 മുതൽ 12. 30 വരെയും തുറക്കണമെന്ന  വികാരിയുടെ അപേക്ഷ അംഗീകരിച്ചു ഉത്തരവായിരിക്കുന്നത്.യാക്കോബായ വിഭാഗക്കാർ ഓർത്തഡോക്സ്‌ സഭാംഗങ്ങളുടെ മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്താനോ പള്ളിയിൽ പ്രവേശിക്കുവാനോ പാടുള്ളതല്ല എന്നും ഉത്തരവിൽ പറയുന്നു. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷനർകക്ക് വ്യക്തമായ നിർദ്ദേശം നൽകിയിരിക്കുന്നു.നിലവിൽ പള്ളി റിസീവർ ഭരണത്തിലാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ ഓവിഎസ് ഓൺലൈനോട് പറഞ്ഞു.