OVS - Latest NewsOVS-Kerala News

അത് വ്യാജമത്രേ – വെട്ടിലായി വിഘടിതര്‍ ; വിധിപ്പകര്‍പ്പ്‌ പുറത്ത് വിടുന്നു

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് അതിവേഗം സഭാ വാര്‍ത്തകള്‍ വിരല്‍ തുമ്പില്‍ എത്തിക്കുന്ന ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍റെ ഓണ്‍ലൈന്‍ പത്രമായ ഓവിഎസ് ഓണ്‍ലൈന്‍റെ പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ‘മഞ്ഞ’ ‘കൂലി’ ആക്ഷേപിച്ചുകൊണ്ട് ചാനല്‍ ജഡ്ജിയും മറ്റ് പലരും രംഗത്തുണ്ട്. നിലവാരമില്ലാത്ത ഇത്തരം ജല്പനങ്ങളോട് ഓര്‍ത്തഡോക്‍സ്‌ വിശ്വാസ സംരക്ഷകന്‍ പ്രതികരിക്കാറില്ല. ഞങ്ങളുടെ പ്രസ്ഥാനമോ , വെബ് സൈറ്റോ പൈങ്കിളി കഥകൾക്കും , അവരാധങ്ങൾക്കും മറുപടി പറയാനുള്ളതല്ല . ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ കൃത്യമായ നിലപാടുള്ള , ലക്ഷ്യങ്ങളുള്ള , ആവശ്യത്തിലേറെ മാനവ വിഭശേഷിയുള്ള ഒരു ബഹുതല പ്രസ്ഥാനമാണ്.

യാക്കോബായ വിഭാഗം സൈബര്‍ പോരാളികള്‍ സുപ്രീംകോടതി പിഴ ഈടാക്കി എന്ന വാര്‍ത്ത‍ വ്യാജമാണ് എന്നാണു പ്രചരിപ്പിച്ചുവന്നത്. പത്ത് തവണ പരിഗണിച്ചിട്ടില്ല നാല് തവണയെ ഒള്ളൂ എന്നും നീളുന്നു പ്രചരണം. കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‍സ്‌ പള്ളി കേസില്‍ പത്ത് തവണയും തുടര്‍ച്ചയായി പരിഗണിക്കാന്‍ അനുവദിക്കാതെ നീട്ടി വെയ്ക്കാന്‍ യാക്കോബായ വിഭാഗം ആവിശ്യപ്പെട്ടപ്പോള്‍ സുപ്രീംകോടതി ശിക്ഷയായി ഒരു ലക്ഷം പിഴ ചുമത്തിയ  വിവരം ഓവിഎസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇപ്പോള്‍ സുപ്രീംകോടതി വിധിപ്പകര്‍പ്പ്‌ പുറത്ത് വിട്ടതോടെ വിഘടിതര്‍ വെട്ടിലായിരിക്കുകയാണ്.രണ്ടാഴ്ചക്കകം പിഴ തുക സുപ്രീംകോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലേയ്ക്ക് നിക്ഷേപിക്കണം .കുട്ടികളുടെ ശ്രദ്ധയും സംരക്ഷണത്തിനായിയുള്ള പ്രത്യേക നിയമം ജുവനൈല്‍ ജസ്റ്റിസ്‌ വിഷയങ്ങള്‍ക്ക് വിനിയോഗിക്കാമെന്നും പറയുന്നു.