OVS - Latest NewsOVS-Kerala News

ആരാധനാലയങ്ങള്‍ക്കായി പരാതി – പരിഹാര സംവിധാനം ഒരുക്കി സുപ്രീംകോടതി

ഒറീസയിലെ പുരി ജഗനാഥ ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ടു ബഹു സുപ്രീം കോടതി വിധി  രാജ്യത്തെ മത സ്ഥാപനങ്ങൾക്ക്  ആകമാനം ബാധകമാക്കിക്കൊണ്ട് ഒരു സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധനാലയങ്ങളിലെ നടത്തിപ്പ്, ഭരണം, ശുചിത്വം, സ്വത്ത് സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച എല്ലാ പരാതികളും വിശ്വാസികൾക്കു അതാത്  ജില്ലാ ജഡ്ജിക്കു നൽകാമെന്നും ജില്ലാ ജഡ്ജി പരാതി പരിശോധിച്ചു ഹൈക്കോടതിക്കു റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതികൾ ഇതു പൊതുതാൽപര്യ ഹർജിയായി പരിഗണിച്ച് ഉചിതമായ ഉത്തരവ് ഇറക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ഈ നിർദേശം  മലങ്കര സഭയ്ക്ക് ആകമാനം ഗുണകരമാവുന്ന ഒന്നാണ്. മലങ്കര സഭയിലെ കക്ഷി വഴക്കുകള്‍ 1958 ലും 1995,1996,1997,2002,2017,2018 ലെ വിവിധ സുപ്രീം കോടതി വിധികള്‍ പ്രകാരം തീർപ്പ്  കല്പിക്കപ്പട്ടതാണ്. ഈ വിധികള്‍ പ്രകാരം 1934 ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പാസ്സാക്കി നടപ്പിലിരിക്കുന്നതും 1951ലും,1967 ലും, 1997 ലെ ബഹു സുപ്രീം കോടതി നിർദേശ  പ്രകാരവും, പിന്നീടു 2006, 2011 വർഷങ്ങളിലായി  ഭേതഗതി ചെയ്യപ്പെട്ടിട്ടുള്ളതുമായ 1934 ലെ ഭരണഘടന എന്നറിയപ്പെടുന്ന മലങ്കര സഭയുടെ ഭരണഘടന പ്രകാരം സഭയും അതിന്റെ അഭിഭാജ്യ ഘടകങ്ങളായ ഇടവക പള്ളികളും ഭരിക്കപ്പെടണമെന്നാണ്.

എന്നാല്‍ മലകര സഭയുടെ ഏതാനും ഇടവകകില്‍ ഇതിനു വിരുദ്ധമായി അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ആശീർവാദത്തോടെ സമാന്തര ഭരണവും ഭരണക്രമീകരണവും നടന്നുവരുന്നു. ആയതു വിശ്വാസപരമല്ല മറിച്ച് ഭരണപരമായിത്തന്നെ മാറുന്നതും ആയതു ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതയും അപ്രകാരം തന്നെ ഇന്നലെ ഉണ്ടായ ഉത്തരവിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതുമാകുന്നു.ആരാധനാലയങ്ങളുടെ നടത്തിപ്പും ഭരണവും, സംബത്തിന്റെ തെറ്റായ വിനിയോഗവും, വസ്തുവകകള്‍ ശരിയായി സംരക്ഷിക്കപ്പെടാതിരിക്കലുകളും ക്രമക്കേടുകളും നടന്നുവരുന്നു എന്ന് ഒരു വിശ്വാസിക്ക് ബോധ്യപ്പെട്ടാല്‍ അദ്ദേഹത്തിന് നേരിട്ടു ബഹു ജില്ലാക്കോടതിയെ സമീപിക്കാവുന്നതും ജില്ലാക്കോടതി അന്വേഷണത്തിനായി കീഴ്കോടതിക്ക് കൈമാറുകയോ അല്ലെങ്കില്‍ ബഹു ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യുകയോ ചെയ്യാം. ബഹു ഹൈക്കോടതി അത് പൊതു താല്പര്യ ഹർജിയായി തീർപ്പ് കൽപ്പിക്കാവുന്നതുമാണ്. ബഹു കോടതികള്‍ ഇപ്രകാരമുള്ള പരാതികളിന്മേല്‍ തീർപ്പ് വരുത്തുന്നതിനായി ഒരു സ്ക്കീം തയ്യാറാക്കാവുന്നതുമാണ് (സെക്ഷൻ 92 പ്രകാരം) വിധിന്യായം പാരഗ്രാഫ് 10, 19 (ix).എന്നാല്‍ മലങ്കര സഭയെ സംബന്ധിച്ചു അപ്രകാരം ഒരു സ്ക്കീം ആവശ്യമില്ല അതിനു പകരമായി 1934 ഭരണഘടന ഉണ്ട് എന്ന് 2017 ജൂലായ്‌ 3 വിധിയിൽ  പാരഗ്രാഫ് 182 ല്‍ പറയുന്നു. ആയതിനാല്‍ മലങ്കര സഭയുടെ പള്ളികളില്‍ 1934 ഭരണഘടനക്കു വിരുദ്ധമായി ഭരണം നടന്നാല്‍ ആയതു ജില്ലാക്കോടതിയെ നേരിട്ടു സമീപിക്കാവുന്നതും 1934 ഭരണഘടന പ്രകാരമുള്ള ഭരണത്തിനു ഉറപ്പു വരുതാവുന്നതുമാണ്.

മലങ്കര സഭയെ സംബന്ധിച്ചു അതിന്റെ പൊതു സ്വത്തുക്കള്‍, ഭദ്രാസന, ഇടവക പള്ളികളുടെ വരവ് ചെലവ് കണക്കുകള്‍ മുതലായവയെല്ലാം ഇന്റേണൽ, എക്സ്റ്റേണൽ  ഓഡിറ്റിനു വിധേയമായി സഭയുടെ കീഴില്‍ ഒറ്റ കണക്കായി സർക്കാരിൽ  സുതാര്യമായി സമർപ്പിക്കപ്പെടുന്നു. അതുകൊണ്ട് ക്രമക്കേടിനോ, ഭരണ പ്രതിസന്ധിക്കോ കാരണമാവുന്നില്ല. ആയതിനാല്‍ തന്നെ ഈ വിധി മലങ്കര സഭയിലെ വിഘടന വാദികൾക്കും  മലങ്കര സഭയുടെ സ്വത്തുക്കള്‍ ചർച്ച്  ആക്ടിന് വിധേയപ്പെടണമെന്നു മുറവിളി കൂട്ടുന്നവർക്കും  തിരിച്ചടിയാണ്. ജസ്റ്റിസ്‌ ആദർശ്  കുമാര്‍ ഗോയലും ജസ്റ്റിസ്‌ അബ്ദുല്‍ നസീറും ഈ വിധി ന്യായം (05-07-2018) ല്‍ റിട്ട് 649/2018 ആയി പ്രഖ്യാപിക്കപ്പെട്ടു.