OVS - Latest NewsOVS-Kerala News

കരടുകളുടെ പേരിൽ അടച്ചാക്ഷേപിക്കുന്നുവെന്നു വ്യാപക ആക്ഷേപം

ഓർത്തഡോക്സ്‌ സഭ വൈദീകർക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിന്റെ മറവിൽ ഏതാനും ചില കരടുകളുടെ പേരിൽ പരിശുദ്ധ സഭയേയും സഭാ പിതാക്കന്മാരെയും അടച്ചാക്ഷേപിക്കുന്ന പ്രവണത വർദ്ധിക്കുന്നതായി വിശ്വാസികളുടെ പരാതി.ചാനലുകളിൽ ഉൾപ്പെടെ എല്ലാ മേഖലയിലും കരടുകളുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖമായ രണ്ടു ചാനലുകളിൽ ഒന്നിൽ ക്യാമറ മാനെതിരെ ലൈംഗികാരോപണം തുടർന്നുള്ള അസാധാരണ സംഭവവികാസങ്ങളും  മറ്റൊന്നിൽ ചാനൽ ജഡ്ജിക്കെതിരെ മത സ്പർദ്ധ ഉണ്ടാക്കിതിന് കേസെടുത്തതായും റിപ്പോർട്ടുണ്ട്.

കുറ്റക്കാർ ശിക്ഷിക്കപ്പെടണം നിലപാടിൽ ആദ്യം മുതൽ ഉറച്ചു നിന്ന ഓർത്തഡോക്സ്‌ സഭ നേതൃത്വം ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും ആവർത്തിച്ചു.സഭ ആസ്ഥാനത്ത് എത്തിയ അന്വേഷണ സംഘത്തലവൻ ശ്രീജിത്ത്‌ അന്വേഷണം നടക്കട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും തന്നോട് ഇങ്ങോട്ട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കാര്യങ്ങൾ വ്യക്തമാണെന്ന് ഇരിക്കെ അജണ്ട നിശ്ചയിച്ചു ഏകപക്ഷീയമായ മാധ്യമ ഗൂഢാലോചനയാണ് പുറത്ത് വരുന്നത്.വിമർശനങ്ങൾ ഉൾകൊള്ളാൻ ബാദ്ധ്യസ്ഥരാണ്.വിമർശനങ്ങളോട് അസഹിഷ്ണുത വേണ്ടെന്നാണ് അനുവർത്തിച്ചു പോരുന്നത്.ഇപ്പോൾ നടക്കുന്നത് അടച്ചാക്ഷേപിക്കലാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.പരിശുദ്ധ സഭയെ തകർക്കാനുള്ള ആസൂത്രത നീക്കങ്ങളുടെ ഭാഗം ആണോ സഭാംഗങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു.പരിശുദ്ധ സഭയുടെ നിലപാടുകളിൽ അസംതൃപ്തരായ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും വിവരം.

ഈ സംഭവത്തിൽ വൈദീകരെ സസ്പെൻഡ് ചെയ്ത സഭ കുറ്റം തെളിയിക്കുന്ന പക്ഷം പ്രാഥമിക അംഗത്വത്തിൽ ഉൾപ്പെടെ പുറത്താക്കുമെന്ന് സൂചന.