OVS - Latest NewsOVS-Kerala News

മലങ്കര സഭയ്ക്ക് എതിരെ ആസൂത്രിത ആക്രമണം: പരിശുദ്ധ ബാവ

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗിക പീഡന പരാതികളില്‍ ഉത്കണ്ഠയും ആശങ്കയും രേഖപ്പെടുത്തിക്കൊണ്ട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വീതിയന്‍ കാതോലിക്കാ ബാവയുടെ കല്പന. ആരോപണവിധേയരായ വൈദികരെ അന്വേഷണ വിധേയമായി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് പരിശുദ്ധ സഭ സ്വീകരിക്കില്ല. കുറ്റം ചെയ്തു എന്ന് ബോധ്യപ്പെടുന്നപക്ഷം കര്‍ശനമായ ശിക്ഷണനടപടി അവര്‍ക്കെതിരെ കൈക്കൊള്ളും. ആയതിനാല്‍ നീതിയുക്തവും സത്യസന്ധമായും അന്വേഷണം പൂര്‍ത്തീകരിക്കപ്പെടണം, അതിനായി ഏവരും പ്രാര്‍ത്ഥിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യണം.

“സത്യസന്ധമായ തുറന്ന് നിലപാട് മലങ്കര സഭ സ്വീകരിച്ചിട്ടും ഈ അവസരം ഉപയോഗിച്ചു സഭയിലെ വൈദികര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ പേരില്‍ ഒരുകൂട്ടര്‍ സഭയെ തേജോവധം ചെയ്യാനും പൗരോഹിത്യത്തെ മുഴുവനായും അവഹേളിക്കാനും കൂദാശകളെ നിരാകരിക്കാനും ആസൂത്രിതമായി ശ്രമം നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇവയ്കെതിരെ സഭാമാക്കള്‍ ജാഗരൂകരാകണം. വിശുദ്ധകുമ്പസാരം പോലെയുള്ള കൂദാശകളെ ലാഘവപ്പെടുത്തുന്നതിന് ഇടയാക്കരുത്…..”

കല്പനയുടെ പൂര്‍ണരൂപം :

 

എനിക്ക് വലിയ ദു:ഖവും ഹൃദയത്തില്‍ ഇടവിടാതെ നോവും ഉണ്ട് എന്ന് എന്റെ മനസാക്ഷി എനിക്ക് പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു

കുമ്പസാരത്തെ ക്രൂശിക്കരുത് : ഡോ. എം. കുര്യന്‍ തോമസ്