OVS - Latest NewsOVS-Kerala News

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ്‌ സഭ

കോട്ടയം : വൈദീകർക്കെതിരായ  ആരോപണത്തിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്സ്‌ സഭ. പരാതിക്കാർ നിയമനടപടി സ്വീകരിക്കുന്നതിനെ പിന്തുണച്ച സഭ നേതൃത്വം അന്വേഷണവും ഊർജ്ജിതമാക്കി. ഓഗസ്റ്റ് ആദ്യ വാരത്തോടെ സഭാ അധ്യക്ഷന് റിപ്പോര്ട്ട് സമർപ്പിക്കാൻ അന്വേഷണ കമ്മിഷന് അംഗങ്ങൾക്ക് നിർദേശം നൽകി. അപകീർത്തിപരമായ പരാമർശം ഇനിയും നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമെടുത്തു.

സഭയിലെ നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിൽപ്പെട്ട അഞ്ച് വൈദികർക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. മെയ് മാസം സഭയ്ക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് വൈദികരെ ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കം ചെയ്തു. വൈദികർക്കെതിരായ ആരോപണങ്ങള് അന്വേഷിക്കാന് കമ്മിഷനെയും സഭ നിയോഗിച്ചു. ഇതോടൊപ്പമാണ് സർക്കാർ നിർദ്ദേശിക്കുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി സഭ വ്യക്തമാക്കിയത്. അതിനിടെ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.

ആരോപണങ്ങൾ സഭയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇത് തുടർന്നാൽ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സഭ നേതൃത്വം ഉറപ്പ് നൽകുന്നു . അതേ സമയം, ഇതു സംബന്ധിച്ചു യുവതി എവിടെയും പരാതി നൽകിയിട്ടില്ല.

മലങ്കര സഭയിലെ അഞ്ചു വൈദികർക്കെതിരെ ഉയർന്ന പരാതിയിൽ സർക്കാർ തലത്തിൽ നടത്തുവാൻ പോകുന്ന അന്വേഷണത്തെ മലങ്കര സഭ സ്വാഗതം ചെയ്യുന്നു. ഇതു സംബന്ധിച്ച് സഭയുടെ കൈകൾ ശുദ്ധമാണ്. സഭയ്ക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പരാതി ലഭിച്ചപ്പോൾ മുതൽ അതിനെ സഭ വളരെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നത്. അതു കൊണ്ടാണ് അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതും വൈദികരോട് അവധിയിൽ പ്രവേശിക്കുവാൻ ആവശ്യപ്പെട്ടതും. ഇതു വരെ സ്വീകരിച്ചിരിക്കുന്ന നടപടികളോട് പ.ബാവാ തിരുമേനിക്കും സഭാനേതൃത്വത്തിനും ഒരേ അഭിപ്രായമാണുള്ളത്. സഭ ഒറ്റക്കെട്ടായാണ് ഈ വിഷയത്തെ നേരിടുന്നത്. ഇതിലുൾപ്പെട്ട ചില വൈദികർ അവർ നിരപരാധികളാണെന്നു ബോധിപ്പിക്കുകയും അവരുടെ നിരപരാധിത്വം തെളിയിക്കാൻ അവർ തന്നെ കോടതിയിൽ കേസിനു പോകുകയുമാണ് എന്നു പറയുകയും ചെയ്തപ്പോൾ അത് ചെയ്യുവാൻ അവർക്ക് അനുവാദം കൊടുത്തിട്ടുണ്ട്. വൈദികരും സഭാ വിശ്വാസികളും ഇതിൽ അല്പം പോലും ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരു വലിയ പ്രതിസന്ധിയിലാണ് സഭ അകപ്പെട്ടിരിക്കുന്നത്. അതിനെ ദൈവത്തിലാശ്രയിച്ച് ബുദ്ധിപൂർവ്വം സഭ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യും. സഭാനേതൃത്വം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി തന്നെയാണ് നിൽക്കുന്നതെന്ന് വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോൺ