മാതൃഭൂമിക്ക് ദുഷ്ട ലാക്ക് ; സഭയെ സഹായിക്കുന്നവര്‍ ആരാണെന്ന് മനസ്സിലാക്കാനുള്ള വിവേകം സഭ മക്കള്‍ക്കുണ്ട്
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഓര്‍ത്തഡോക്‍സ് സഭയെയും സഭാ തലവനെയും മെത്രാപ്പോലീത്തമാരെയും അപകീര്‍ത്തിപ്പെടുത്തി ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്ന തിരക്കിലാണ്.മാതൃഭൂമി ദുഷ്ട ലാക്കോടെയാണ് ഇത്തരം പ്രചരണം നടത്തുന്നതെന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ.മാത്യു എബ്രഹാമുമായി ഓവിഎസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.വിശ്വാസികള്‍ക്കറിയാം സഭയെ സ്നേഹിക്കുന്നവര്‍ ആരാണെന്നു, അവര്‍ അതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുംമെന്നു അദേഹം ഓവിഎസ് ഓണ്‍ലൈനോട് പ്രതികരിച്ചു.സര്‍ക്കാര്‍ സമീപനം തൃപ്തികരമാണെന്നും ഫാ.മാത്യൂസ് എബ്രഹാം കൂട്ടിച്ചേര്‍ത്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുമായി ഉള്ള കൂടിക്കാഴ്ച സംബന്ധിച്ച് മാതൃഭൂമി ന്യൂസ് ചാനലില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും മാധ്യമ ധര്‍മ്മത്തിനു നിരക്കാത്തതുമാണെന്ന് ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ.മാത്യു എബ്രഹാം പറഞ്ഞു.ഇങ്ങനൊരു കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല.ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഉച്ചയ്ക്ക് പരുമല ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്ക് പോകുകയാണെന്നും മുഖ്യമന്ത്രിക്ക് ബഥേല്‍ അരമനയിലേക്ക് സ്വാഗതമെന്നുമാണ് അറിയിച്ചത്.രാഷ്ട്രീയ നിലപാടുകളൊന്നും മെത്രാപ്പോലീത്ത റിപ്പോര്‍ട്ടറോട് പറയുകയുണ്ടായില്ല.എന്നാല്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് ചാനല്‍ പ്രസിദ്ധീകരിച്ചത്.തുടര്‍ന്ന് ഉച്ചയ്ക്ക് മെത്രാപ്പോലീത്ത മുഖ്യമന്ത്രിയോട് ഫോണില്‍ ബന്ധപ്പെടുകയും നേരിട്ട് കാണുവാന്‍ കഴിയാത്ത വിധം മുഖ്യമന്ത്രി തിരക്കില്‍ ആണെന്നും അറിയിച്ചു.മാധ്യമങ്ങളിലൂടെ വന്നത് തെറ്റുദ്ധാരണാജനകമായ വാര്‍ത്ത ആയതുകൊണ്ടാണ് ഇരുവരും ഫോണില്‍ സംസരിച്ചത്.സര്‍ക്കാര്‍ ചെയ്യുന്ന നല്ല സേവനങ്ങളെ എപ്പോഴും ശ്ലാഘിക്കുന്നതായും സഭക്ക് ചെയ്തിട്ടുള്ള സേവനങ്ങള്‍ക്ക് നന്ദി പറയുന്നതായും മെത്രാപ്പോലീത്ത മുഖ്യമന്ത്രിയെ അറിയിച്ചു.
കഴിഞ്ഞ ദിവസവും മെത്രാപ്പോലീത്തയെ സംബന്ധിച്ച് സിനഡില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന ഒരു വാര്‍ത്തയും വാസ്തവ വിരുദ്ധമായി മാതൃഭൂമി ദിന പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി.എന്നാല്‍ യതാര്‍ത്ഥ വസ്തുത മനസിലാക്കി തിരുത്തിയ വാര്‍ത്ത അവര്‍ തന്നെ നല്‍കുകയുണ്ടായി.ഈ തരത്തില്‍ നടക്കുന്ന തെറ്റായ മാധ്യമ പ്രവര്‍ത്തനത്തെ സഭ ശക്തമായി അപലപിക്കുന്നു.എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ സഭയില്‍ ഉണ്ടെന്നും സഭയെ സ്നേഹിക്കുന്നവരും സഹായിക്കുകയും ചെയ്യുന്നവരെ തിരഞ്ഞെടുക്കാനുള്ള വിവേകം സഭാ മക്കള്‍ക്ക് ഉണ്ടെന്നും മെത്രാപ്പോലീത്ത അറിയിച്ചു.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,ഭദ്രാസന സെക്രട്ടറി ഫാ.മാത്യു എബ്രഹാം കാരയ്ക്കല്‍,കേന്ദ്ര വൈദീക സംഘം ജനറല്‍സെക്രട്ടറി ഫാ.തോമസ് വര്‍ഗീസ് അമയില്‍,മര്‍ത്തമറിയം സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.മാത്യു വര്‍ഗീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഓവിഎസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം
പാത്രിയര്‍ക്കീസിന്‍റെ കത്ത് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചു ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനി സിനഡില്‍ നിന്ന് ഇറങ്ങിപ്പോയിയെന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിന്നു.ഇതിലെന്തെങ്കിലും കഴമ്പുണ്ടോ ?
ഈ വാര്‍ത്തക്ക് യാതൊരു കഴമ്പും ഇല്ല.വിശദീകരണം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മാതൃഭൂമി വാര്‍ത്ത തിരുത്തിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് തന്നെയാണോ ഭദ്രാസനത്തിന് ? ഭദ്രാസനം സ്വതന്ത്ര നിലപാട് സ്വീകരിക്കുമോ ? ഇതുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ക്കുള്ള പ്രതികരണം .
ഒരിക്കലും ഇല്ല.പരിശുദ്ധ സഭയുടെ നിലപാട് അല്ലാതെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന് വേറൊരു നിലപാട് ഇല്ല.സഭയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട്.പക്ഷേ സഭയെ സ്നേഹിക്കുന്നവര്‍ ആരാണ് ,സഭയെ സഹായിക്കുന്നവര്‍ ആരാണ് എന്ന് മനസിലാക്കാനുള്ള വിവേകം നമ്മുടെ സഭാ മക്കള്‍ക്കുണ്ട്.
ഇന്ന് മാതൃഭൂമി ന്യൂസ് ചാനലില്‍ വന്ന വാര്‍ത്തയെ പറ്റി ?
മാതൃഭൂമി വാര്‍ത്ത വ്യാജമാണ്.മാതൃഭൂമി തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ ആരുടെയോ പേരില്‍ അവരുടെ മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തതായി അറിയിക്കുന്നുണ്ട്.ഇതില്‍ പ്രതിഷേധം സഭ തലത്തിലും ഭദ്രാസന തലത്തിലും അറിയിച്ചിട്ടുണ്ട്.മാതൃഭൂമി എന്തോ ദുഷ്ട ലാക്കോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്.സഭക്കും ഭദ്രാസന നേതൃത്വത്തിനും അത് ബോധ്യമുണ്ട്.
പിറവം പള്ളി വിധി നടത്തിപ്പുമായി ബന്ധപ്പെട്ടു സഭ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.2017 സുപ്രീംകോടതി വിധിക്ക് ശേഷം കോലഞ്ചേരി,വരിക്കോലി,നെചൂര്‍ പള്ളികളിലും അന്തിമവിധിയുടെ ചുവടു പിടിച്ചു ചാത്തമറ്റം.വര്‍ഷങ്ങളായി പൂട്ടി കിടന്ന തൃക്കുന്നത്ത്,മുളക്കുളം പള്ളികളിലും കേരള സര്‍ക്കാര്‍ വിധി നടപ്പാക്കിയ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം പിറവത്ത് വിധി നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ ?
പ്രതീക്ഷിക്കുന്നു.ഭാരതത്തിന്‍റെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു പുറപ്പെടിവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ട്.
പരിശുദ്ധ സഭയോടുള്ള സര്‍ക്കാര്‍ സമീപനം പൊതുവായും ചെങ്ങന്നൂര്‍ മണ്ഡലത്തിന്‍റെ അടിസ്ഥാനത്തിലും തൃപ്തികരമാണോ?
തീര്‍ച്ചയായും തൃപ്തികാരമാണ്. ഇതുവരെയും സഭയോട് സര്‍ക്കാരിനും സഭക്ക് സര്‍ക്കാരിനോടും നല്ല ബന്ധമാണ് .
അവസാനമായി ഓര്‍ത്തഡോക്‍സ് സഭ വിശ്വാസികളോട് എന്താണ് പറയാനുള്ളത് ?
വിശ്വാസികള്‍ക്കറിയാം സഭയെ സ്നേഹിക്കുന്നവര്‍ ആരാണെന്നു അവര്‍ അതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
ചെങ്ങന്നൂരില്‍ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മറുനാടന്‍ മലയാളി നടത്തിയ സര്‍വ്വേ പുറത്ത് വന്നതിന് പിന്നാലെയാണ് ‘മാതൃഭൂമി’ അടക്കമുള്ള മാധ്യമങ്ങള്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകമായ ശക്തിയായ ഓര്‍ത്തഡോക്‍സ് സഭയെ തിരഞ്ഞു പിടിച്ചു വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന് സൂചന.വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് മുഖമന്ത്രി അറിയിച്ചു.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസമായി താന്‍ മണ്ഡലത്തിലുണ്ട്.സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിഷപ്പ് തന്നെ വിളിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പറയുകയും ചെയ്തു. നമ്മള്‍ക്ക് തമ്മില്‍ കാണണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്നും അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഒരു മാധ്യമപ്രവര്‍ത്തകന്റെ മാത്രം ബുദ്ധിയല്ല. മറിച്ച് പരാജയഭീതി നേരിടുന്ന രാഷ്ട്രീയകേന്ദ്രത്തിന്റെ ബുദ്ധിയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
ഉപകാരസ്മരണ : പാത്രിയർക്കീസിനെ സ്വീകരിക്കാൻ ഉമ്മൻ ചാണ്ടി നെടുബാശ്ശേരിയിൽ