OVS - Latest NewsOVS-Kerala News

പരുമലയിൽ കണ്ണ് വച്ച പാത്രിയർക്കീസ്‌ ആഭ്യന്തര കലഹം പരിഹരിക്കാൻ  തീവ്ര ശ്രമത്തിൽ ; സമാധാന പ്രതീതിയുണ്ടാക്കി കരുക്കൾ നീക്കുന്നത് സമാന്തര ഭരണത്തിന്

മലങ്കര സഭയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് അന്ത്യോഖ്യൻ പാത്രിയാർക്കീസിന്റെ വരവെന്ന് പൊതു സമൂഹത്തിൽ പരന്ന തെറ്റുദ്ധാരണ ദിവസങ്ങൾ പിന്നിടുമ്പോൾ മാറുന്നു .പത്ര മുത്തശ്ശി മനോരമ എഡിറ്റോറിയൽ എഴുതി ഭാരത സന്ദർശനം ആഘോഷമാക്കാൻ ഉത്സാഹിച്ചു. യഥാർത്ഥത്തിൽ സമാധാന കാഹളം വെറും പുകമറ മാത്രം ആയിരുന്നുവെന്നാണ് പ്രതികരണങ്ങൾ അടിവരയിടുന്നത് .

സമാധാനമെന്ന പ്രതീതി സൃഷ്ടിച്ചു വരവിന്   സ്വീകാര്യത ലഭിക്കാനായിരിന്നു. ഈ പുകമറയുടെ മറവിൽ അതീവ പ്രതിസന്ധിയുടെ നടുവിൽ പരസ്പരം ചെളി വാരിയെറിയുന്ന സ്വന്തം അനുയായികളെ അനുനയിപ്പിക്കാനാണ് ബോധപൂർവ്വം ശ്രമിക്കുന്നത്. സമാന്തര ഭരണം തുടരുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്. വിശ്വാസികൾക്ക് അനഭിതരായ നേതൃത്വത്തെ നീക്കാൻ സിനഡിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അത് കൂടാതെ നോമിനേഷൻ വഴി ഉണ്ടാക്കിയ എല്ലാ സമിതികളും പുനഃസംഘടിപ്പിക്കാനും അറിയിപ്പ് നൽകി.ഇതെല്ലാം വിരൽ ചൂണ്ടുന്നത് സമാന്തര ഭരണം ശക്തിപ്പെടുത്തുന്ന തീരുമാനം എടുത്ത മട്ടിലാണ്. നിലവിൽ മെത്രാപ്പോലീത്തൻ ട്രസ്‌റ്റിയായ തോമസ് പ്രഥമനെ മാറ്റി ആ സ്ഥാനത്തേക്ക് മുതിർന്ന  മെത്രാപ്പോലീത്തയെ നിയമിക്കാനും  ധാരണയായി. ജോസഫ് മാർ ഗ്രീഗോറിയോസ്,കുര്യാക്കോസ് മാർ ദിയസ്ക്കോറോസ്,ഗീവർഗസ് മാർ കൂറിലോസ് പേരുകൾ പരിഗണിക്കുന്നത്.  ഇന്നലെ പത്ര സമ്മേളനത്തിൽ പരുമല പള്ളിക്ക് അവകാശ വാദം ഉന്നയിച്ചത് സമാധാന കാംക്ഷികളെന്നു അവകാശപ്പെടുന്ന ക്യാമ്പിൽ ഞെട്ടൽ ഉളവാക്കി.

അതേസമയം പാത്രിയർക്കീസിന്റെ ജല്പനങ്ങൾക്ക് കരുതലോടെ പ്രതികരിക്കാനാണ് ഓർത്തഡോക്സ്‌ സഭ തീരുമാനം.