OVS-Pravasi News

മലങ്കര ഓർത്തഡോക്സ് സഭ യുകെ– യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ 9–ാം ഫാമിലി കോൺഫറൻസ്

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ– യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭ്യമുഖ്യത്തിലുള്ള  9–ാം  ഫാമിലി – യൂത്ത് – കിഡ്സ് കോൺഫറൻസ്  ഓഗസ്റ്റ്  22 മുതൽ 26 ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ തീയതികളിൽ യോർക്കിൽ നടത്തgന്നു.

22 മുതൽ 26 വരെ യൂത്ത് കോൺഫറൻസും 24 മുതൽ 26 വരെ ഫാമിലി കോൺഫറൻസും 25  മുതൽ 26  വരെ കിഡ്സ് കോൺഫറൻസ് എന്നീ രീതിയിൽ പ്രത്യേക വിഭാഗമായി ക്രമീകരിക്കുന്ന ഈ ഫാമിലി കോൺഫറൻസിന്  തിരുമേനിമാർ, വൈദീക സെമിനാരി അധ്യാപകർ ഉൾപ്പെടെയുള്ള സഭയിലെ പ്രശസ്ത വാഗ്മികൾ കോൺഫറൻസിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും.

പ്രസ്തുത– കോൺഫറൻസിന്റെ പ്രവർത്തനോദ്ഘാടനവും ലോഗോ പ്രകാശനവും മേയ് 26 ശനിയാഴ്ച്ച ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ നടക്കുന്ന മർത്തമറിയം വനിതാ സമാജത്തിന്റെ ഭദ്രാസന ഏകദിന സമ്മേളനത്തിൽ നിർവ്വഹിക്കുന്നതാണെന്നും  ഇതൊരറിയിപ്പായി സ്വീകരിച്ചുകൊണ്ട് ഏവരും ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് സഭാ ഭദ്രാസന സെക്രട്ടറിയും കോൺഫറൻസ് ജനറൽ കൺവീനറുമായ റവ. ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു.