OVS-Pravasi News

ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ: കുറ‍ഞ്ഞ നിരക്ക് വ്യാഴാഴ്ച അവസാനിക്കും

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രിജ്സ്ട്രേഷൻ നാളെ (വ്യാഴം) അവസാനിക്കും. ഓൺലൈനായി രജിസ്ട്രേഷൻ നടത്തിയതിന് ശേഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുകയോ, ട്രഷറർക്ക് ചെക്ക് അയയ്ക്കുകയോ ചെയ്യാവുന്നതാണ്. വിലാസം: Mathew Varghese, 160 Cedar Road, East Northport, NY-11731. North East American Diocese എന്ന പേരിലാണ് ചെക്കുകൾ എഴുതേണ്ടത്. മെമ്മോയിൽ FYC 2018 എന്നും എഴുതണം.

രജിസ്ട്രേഷൻ വരുന്നതനുസരിച്ച് മുറികൾ അലോട്ട് ചെയ്യുന്നതിനാൽ താമസിച്ച് രജിസ്റ്റർ ചെയ്യുന്നവർക്കു കോൺഫറൻസ് വേദിയോടു ചേർന്നുള്ള മുറികൾ കിട്ടാൻ സാധ്യത കുറവാണെന്നു ഭാരവാഹികൾ അറിയിച്ചു. കലഹാരിയുമായി കരാർ അനുസരിച്ചുള്ള മുറികളുടെ ബുക്കിങ് പൂർത്തീകരിച്ചു കഴിഞ്ഞാൽ രജിസ്ട്രേഷൻ അവസാനിപ്പിക്കും. രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് കോൺഫറൻസ് സെന്ററിൽ പ്രവേശിക്കുന്നതിനോ പരിപാടികളിൽ പങ്കെടുക്കുന്നതിനോ അനുവാദമുണ്ടായിരിക്കില്ല.

കോൺഫറൻസ് സംബന്ധിച്ച നടപടിക്രമങ്ങൾ ത്വരിതഗതിയിൽ നടന്നു വരികയാണെന്ന് കോർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ അറിയിച്ചു. വിവിധ കമ്മിറ്റികളെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണെന്ന് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ പറഞ്ഞു. വിവരങ്ങൾക്ക്: റവ. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ – 203 508 2690, ജോർജ് തുമ്പയിൽ – 973 943 6164മാത്യു വർഗീസ് – 631 891 8184. www.fyconf.org.