OVS-Kerala News

സ്വരമാധുരിയില്‍ വിസ്മയം തീരത്ത് ‘മസുമൂര്‍’

ചെങ്ങന്നൂര്‍: കാതോലിക്കേറ്റ് രത്നദീപം ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം പുത്തന്‍കാവില്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ്  കത്തീഡ്രല്‍ സംഘടിപ്പിക്കുന്ന അഖില മലങ്കര ഗായകസംഘ മത്സരം ‘മസുമൂര്‍ ‘ സീസണ്‍ 5 സമാപിച്ചു.ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്താനാസിയോസ് ഉദ്ഘാടനം  ചെയ്തു.ചെന്നൈ കൊയബേട് സെന്റ് പീറ്റേഴ്സ് പള്ളി ഗായകസംഘം ജേതാക്കളായി.ബാംഗ്ലൂര്‍ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ ഗായക സംഘം രണ്ടാം സ്ഥാനവും,ചെന്നൈ ബ്രോഡ്‌വേ  മെന്‍ ആലോഹോ മൂന്നാം സ്ഥാനവും ലഭിച്ചു.