OVS - Latest NewsOVS-Kerala News

അതിർത്തിയിൽ പാക് വെടിവയ്പ്; ആലപ്പുഴ സ്വദേശി ജവാന് വീരമൃത്യു

സുന്ദർബാനി(ജമ്മു) : കശ്മീരിൽ പാക്ക് വെടിവെപ്പിൽ വീര മൃത്യു വരിച്ച കരസേനാംഗമായ ലാൻസ് നായിക് സാം എബ്രഹാമിന് (35) പ്രണാമം. തോപ്പിൽ ശ്രി. റ്റി.ജെ എബ്രഹാമിന്‍റെ മകനും മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര പുന്നമൂട് ഇടവക അംഗവുംമാണ്‌.

വെള്ളിയാഴ്ച ഉച്ചയ്ക്കാണു യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്നു വെടിവയ്പുണ്ടായത്. ജമ്മു അഗ്നൂർ സുന്ദർബാനി മേഖലയിലായിരുന്നു വെടിവയ്പ്.

ഇന്ത്യൻ സേനയും അതിശക്തമായി തിരിച്ചടിച്ചു. അതിനിടെയായിരുന്നു സാമിനു ഗുരുതരമായി പരുക്കേറ്റത്. ചികിത്സ തേടിയെങ്കിലും വീരമൃത്യു വരിക്കുകയായിരുന്നു. അനു മാത്യുവാണു ഭാര്യ. ഒന്നര വയസ്സു പ്രായമുള്ള പെൺകുട്ടിയുമുണ്ട്.