Outside Kerala

സാക്കിനാക്ക പള്ളിയില്‍ പാരിഷ് മിഷന്‍ നടത്തി

സുനില്‍ ജോര്‍ജ് (സെക്രട്ടറി,യുവജന പ്രസ്ഥാനം )

മുംബൈ : സാക്കിനാക്ക സെൻറ് ജോർജ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിലും കോട്ടയം വൈദീക സെമിനാരി മൂന്നാം വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലും നടന്ന പാരിഷ് മിഷൻ “മെസ്തൂസോ 2017” കഴിഞ്ഞ മാസം ( ഡിസംബർ) 29 മുതൽ 31 വരെ ബോംബെ, സാക്കിനാക്ക സെൻറ് ജോർജ് ഓർത്തഡോക്സ് ദൈവാലയത്തിൽ വെച്ച് വളരെ അനുഗ്രഹപ്രദമായി പര്യവസാനിച്ചു. എല്ലാ ദിവസവും വൈകുന്നേരം കൺവെൻഷൻ പ്രസംഗങ്ങളും ഗാന ശുശ്രുകളും ക്രമീകരിക്കുകയും ചെയ്തു. ജീസസ് പ്രയർ, ക്യാൻഡിൽ പ്രയർ വിശ്വാസികൾക്ക് നവ ഉണർവ് നൽകി കൂടാതെ ഇടവക ജനങ്ങൾക്ക് വേണ്ടി കുടുംബസംഗമം (ഭൂമിയിലെ പറുദീസ), യുവജനസംഗമം, മർത്തമറിയ വനിതസംഗമം ക്രമീകരികരിക്കുകയും കുട്ടികൾക്ക് വേണ്ടി ക്രമീകരിച്ച ചങ്ങാതീകൂട്ടം എന്ന പ്രോഗ്രാം കുട്ടികൾക്ക് വളരെയേറെ സന്തോഷ പ്രദമുളവാക്കാൻ സാധിച്ചു.

പാരിഷ് മിഷനോട് അനുബന്ധിച്ചു ഈ ഇടവകയുടെ വി. മദ്ബഹായിൽ ആദ്യമായി നാഗ്പുർ സെമിനാരി സുറിയാനി അദ്ധ്യപകൻ ഫാ. ജോഷി പി ജേക്കബ് അച്ചൻറെ മുഖ്യ കാർമികത്വത്തിലും, കോട്ടയം വൈദീക സെമിനാരി മൂന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിലും 30 തീയതി വൈകിട്ട് ക്രമീകരിച്ച സുറിയാനി സന്ധ്യനമസ്കാരവും 31 രാവിലത്തെ സുറിയാനി കുർബ്ബാനയും വിശ്വാസികൾക്ക് പുതു അനുഭവമായി. അന്ന് വൈകിട്ട് ന്യൂഇയർ കുർബ്ബാന അഹമ്മദാബാദ് ഭദ്രാസന അധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി മുഖ്യ കാർമികത്വും വഹിക്കുകയും ചെയ്തു.

ബാഹ്യ കേരളത്തിൽ ഇത്രയും വലിയ പരീക്ഷ് മിഷൻ ക്രമീകരിച്ച തന്ന ഞങ്ങളുടെ ആത്മീയ പിതാവും ബോംബെ ഭദ്രാസന അധിപനുമായ അഭി. ഗീവർഗീസ് മാർ കൂറിലോസ് പിതാവിനും, കോട്ടയം വൈദീക സെമിനാരിയോടും, ഞങ്ങളുടെ ആത്മീയ ആചാര്യൻ തോമസ് ഫിലിപ്പോസ് അച്ചനോടും, പാരിഷ് മിഷനു നേതൃത്വം നല്‍കിയ കോട്ടയം വൈദീക സെമിനാരി മൂന്നാം വർഷ വിദ്യാർത്ഥികളായ Bro. സോണി ഐസക് തോമസ്, Bro. ജോബിൻസ് ജെ, Bro. ജോബി അലക്സ്, Bro. ലിജു എം വർഗീസ്, Bro. മനു തങ്കച്ചൻ, Bro. വിൽബിൻ കെ വിൽ‌സൺ, Bro. അനു തോമസ് നോടും ഇടവക യുവജന പ്രസ്ഥാനത്തിൻറെയും, ഇടവക ജനങ്ങളുടെയും എല്ലാ വിധ നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു.