OVS - Latest NewsOVS-Kerala News

ദിശാബോധം നഷ്ടപ്പെടരുത് : പരിശുദ്ധ കാതോലിക്കാ ബാവ

ഇടുക്കി  ∙ ദൈവമുഖം ദർശിച്ചു കൊണ്ട് ദിശാബോധം നഷ്ടപ്പെടാതെ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) 109- ാമത് അന്തര്‍ദ്ദേശീയ  സമ്മേളനം പീരുമേട് എംബിസി എൻജിനീയറിങ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എംജിഒസിഎസ്എം പ്രസിഡന്റ് ഡോ. സഖറിയാസ് മാർ അപ്രേം അധ്യക്ഷനായിരുന്നു. ഡോ. സഖറിയാസ് മാർ തെയോഫിലോസ് അനുസ്മരണ പ്രഭാഷണം ഗീവർഗീസ് മാർ കൂറിലോസ് നിർവഹിച്ചു. ഡോ. സഖറിയാസ് മാർ തെയോഫിലോസ് സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ പ്രഖ്യാപനം ഇ.എസ്.ബിജിമോൾ എംഎൽഎ നിർവഹിച്ചു. ഡോ. വർഗീസ് പേരയിൽ, ഡോ. ഐസക് പി.ഏബ്രഹാം, ഡോ. സി.പ്രദീപ്, ഫാ. സി.ജോൺ ചിറത്തലാട്ട്, സാജൻ ജോർജ്, ഫാ. കുരുവിള പെരുമാൾ, പ്രഫ. പ്രദീപ് പി.മാത്യു, ജനറൽ സെക്രട്ടറി ഫാ. ഫിലൻ പി.മാത്യു എന്നിവർ പ്രസംഗിച്ചു. 700 ൽപ്പരം പ്രതിനിധികളാണു പങ്കെടുക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.