Outside KeralaOVS - Latest News

ബോംബെ നഗരത്തിൽ ആദ്യമായി സുറിയാനി ഭാഷയിൽ വി.കുർബാനയര്‍പ്പിക്കുന്നു 

ഫാ.തോമസ്‌ ഫിലിപ്പോസ് (വെബ്‌ മാനേജര്‍,ബോംബൈ ഭദ്രാസനം)

ബോംബെ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി സുറിയാനി ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. സാക്കിനാക്ക സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ 2017 ഡിസംബർ 29 മുതൽ 31 വരെ നടത്തപ്പെടുന്ന പാരിഷ് മിഷന്റെ ഭാഗമായിട്ടാണ് സുറിയാനി കുർബാന ക്രമീകരിച്ചിരിക്കുന്നത്. നാഗ്പൂർ സെമിനാരി സുറിയാനി അധ്യാപകൻ ബഹുമാനപെട്ട ജോഷി പി ജേക്കബ് അച്ചൻ കോട്ടയം ഓർത്തഡോക്സ്‌ തെയോലോജിക്കൽ സെമിനാരി മൂന്നാം വർഷ വിദ്യാർത്ഥികളുടെ സഹകരണത്തിൽ ഡിസംബർ 31 രാവിലെ 6.30 ന് ആരംഭിക്കുന്ന പ്രഭാത നമാസ്ക്കാരത്തെ തുടർന്നു 7.30ന് വിശുദ്ധ കുർബാന അർപ്പിക്കും. കുട്ടികൾ, യുവജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് വേണ്ടി വിവിധ പ്രോഗ്രാമുകൾ പാരിഷ് മിഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. 29, 30 തീയതികളിൽ സന്ധ്യാ നമസ്ക്കാരത്തെ തുടർന്ന് ഗാന ശ്രുശൂഷയും ധ്യാന പ്രസംഗവും നടത്തപ്പെടുന്നു. 31 സന്ധ്യക്ക് 7 മണിയോടുകൂടി ആരംഭിക്കുന്ന ന്യൂ യിയർ പ്രോഗ്രാമുകൾക്ക് അഹമ്മദാബാദ് ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി നേതൃത്വം നൽകുന്നു – വികാരി കൂടിയായ ഫാ. തോമസ്‌ ഫിലിപ്പോസ് അറിയിച്ചു.