OVS - Latest NewsOVS-Pravasi News

സര്‍വ്വജനത്തിനും സന്തോഷവും സമാധാനവും സാധ്യമാക്കണം :-പരിശുദ്ധ ബാവാ

ലോകാ സമസ്താ സുഖനോ ഭവന്തു എന്ന ഭാരതീയ ദര്‍ശനത്തോട് ഒത്തുപോകുന്നതാണ് സര്‍വ്വജനത്തിനും സന്തോഷം നേരുന്ന ക്രിസ്തുമസ് സന്ദേശമെന്നും സമാധാനപ്രവാചകനായ യേശുവിനെ ഏതെങ്കിലും വിഭാഗത്തിന്‍റെ പരിധിക്കുളളില്‍ പരിമിതപ്പെടുത്തരുതെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

അഭയാര്‍ത്ഥികളായി വാസസ്ഥലം തേടി അലഞ്ഞവരുടെ പുത്രനായി കാലിത്തൊഴുത്തില്‍ പുല്‍ത്തൊട്ടിയിലാണ് യേശു ഭൂജാതനായതെന്ന വസ്തുത മറന്ന് ക്രിസ്തുമസ് ആഘോഷങ്ങള്‍ വാണിജ്യവത്ക്കരിക്കുകയും ആര്‍ഭാടമാക്കുകയും ചെയ്യരുത്. അഭയാര്‍ത്ഥികള്‍, അനാഥര്‍, ആലംബഹീനര്‍, ദുരന്തബാധിതര്‍, അരികുവത്ക്കരിക്കപ്പെട്ടവര്‍ എന്നിവരെ കൂടി പരിഗണിച്ചു വേണം യേശുവിന്‍റെ ജന്മദിനം ആചരിക്കാനെന്ന് പരിശുദ്ധ ബാവാ ഓര്‍മ്മിപ്പിച്ചു. ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കുന്നതോടെ സഹിഷ്ണതയുടെയും സഹകരണത്തിന്‍റെയും സമാധാനത്തിന്‍റെയും സാഹചര്യം സൃഷ്ടിക്കാന്‍ ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മുളന്തുരുത്തി പള്ളിയും മലങ്കരസഭയും